Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിപൊട്ടിച്ച് യെദ്യൂരപ്പ!! 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്!!

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ വീണ്ടും കലുഷിതമായി കര്‍ണാടക രാഷ്ട്രീയം. മെയ് 23 ന് മുന്‍പോ ശേഷമോ പല അട്ടിറികളും നടക്കുമെന്ന സൂചനകള്‍ ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഓപ്പറേഷന്‍ താമര വീണ്ടും സജീവമാക്കിയിരിക്കുകയാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക ബിജെപി അധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പ.

വരും ദിവസങ്ങളില്‍ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 19 ന് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കേയാണ് കോണ്‍ഗ്രസിനെ വിറപ്പിച്ച് യെഡ്ഡിയുടെ തുറന്നു പറച്ചില്‍. വിശദാംശങ്ങളിലേക്ക്

 അതിനിര്‍ണായകം

അതിനിര്‍ണായകം

നിര്‍ണായകമായി സാഹചര്യത്തിലൂടെയാണ് കര്‍ണാടക രാഷ്ട്രീയം കടന്ന് പോകുന്നത്. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം എങ്ങനേയും തിരിച്ചുപിടിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുന്ന മെയ് 23 ന് സംസ്ഥാനത്ത് വന്‍ അട്ടിമറികള്‍ തന്നെ ഉണ്ടായേക്കുമെന്ന് നേരത്തേ തന്നെ യെഡ്ഡി പ്രവചിച്ചതാണ്.

 പിന്തുണയില്ലാതെ

പിന്തുണയില്ലാതെ

ലോക്സഭ തിരഞ്ഞെടുപ്പിലും സഖ്യത്തിലാണ് കോണ്‍ഗ്രസും ജനതാദളും മത്സരിച്ചതെങ്കിലും ബദ്ധവൈരികളുടെ കൂട്ടുകെട്ടിനെ പല മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പ്രത്യേകിച്ച് മാണ്ഡ്യ പോലുള്ള മണ്ഡലങ്ങളില്‍.

 ബാക്കി പത്രം

ബാക്കി പത്രം

മുഖ്യമന്ത്രിയും ദള്‍ നേതാവുമായി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി മത്സരിച്ച മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യയുമായ സുമലതയെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും ഇതിന്‍റെ ബാക്കി പത്രമാണ്.

 പരസ്യമാക്കി

പരസ്യമാക്കി

മൈസൂര്‍ അടക്കമുള്ള മേഖലയിലും സമാനമായിരുന്നു സാഹചര്യം. മാണ്ഡ്യയില്‍ നിഖില്‍ പരാജയപ്പെട്ടാല്‍ സഖ്യത്തിനുള്ളിലെ പൊട്ടലും ചീറ്റലും പുറത്തുവരും. മാത്രമല്ല പല കോണ്‍ഗ്രസ് എംഎല്‍എമാരും സഖ്യത്തിനോടും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോടുമുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

 ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

സിദ്ധരാമയ്യ വീണ്ടും മുഖ്യനാവണമെന്ന് ആവശ്യപ്പെട്ട് ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതും സഖ്യത്തിനുള്ളില്‍ അതൃപ്തി പുകയുന്നുണ്ട്.ഇതിനെതിരെ കുമാരസ്വാമി രംഗത്ത് വരികയും ചെയ്തിരുന്നു. അതിനിടെ മെയ് 19 ന് കുണ്ടഗോളിലും ചിഞ്ചോളിയിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

 ബിജെപിയില്‍ എത്തി

ബിജെപിയില്‍ എത്തി

കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ രണ്ടും. കുണ്ടഗോളില്‍ എംഎല്‍എയായിരുന്ന സിഎസ് ഷിവല്ലിയുടെ മരണത്തോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ചിഞ്ചോളിയില്‍ എംഎല്‍എ ഉമേഷ് ജി ജാഥവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

 അതിശക്തനെ ഇറക്കി

അതിശക്തനെ ഇറക്കി

കഴിഞ്ഞ തവണ 630 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് കുണ്ടഗോള്‍ പിടിച്ചെടുത്തത്. ഇത്തവണ ഷിവല്ലിയുടെ ഭാര്യയാണ് ഇവിടെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. അതേസമയം ബിജെപിയ്ക്കായി ഇറങ്ങുന്നത് ശിവല്ലിയുടെ ശക്തനായ എതിരാളിയായിരുന്ന ഈശ്വരഗൗഡ് ചികന്‍ഗോദ്രയും.

 താഴെയിറക്കും

താഴെയിറക്കും

ചിഞ്ചോളില്‍ ഉമേഷിന്‍റെ മകന്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥി. രണ്ട് മണ്ഡലത്തിലും വളരെ നേരിയ പ്രതീക്ഷമാത്രമാണ് കോണ്‍ഗ്രസ് വെച്ചു പുലര്‍ത്തുന്നത്. ഇവിടെ വിജയിച്ചാല്‍ ബിജെപിക്ക് സര്‍ക്കാരിനെ താഴെയിറക്കാന്‍ വളരെ എളുപ്പം സാധിക്കും.നിലവില്‍ കോണ്‍ഗ്രസ് 77 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.

 കണക്കില്‍ ഞെട്ടി കോണ്‍ഗ്രസ്

കണക്കില്‍ ഞെട്ടി കോണ്‍ഗ്രസ്

ദളിന് 37 എംഎല്‍എമാരും. ഒരു ബിഎസ്പി എംഎല്‍എയുടെ പിന്തുണയും സഖ്യത്തിനുണ്ട്. അതേസമയം ബിജെപിക്ക് 104 എംഎല്‍എമാരുടെ പിന്തുണയാണ് 224അംഗ നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷം നേടാന്‍ 113 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്.

 രാജിവെയ്പ്പിക്കും

രാജിവെയ്പ്പിക്കും

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളില്‍ കൂടി വിജയം ഉറപ്പായാല്‍ അംഗ സംഖ്യ 108 ആകും. ഇതിനോടകം 4 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഒരു എംഎല്‍എയ്ക്ക് മേല്‍ രാജിവെയ്ക്കാന്‍ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.

 വിയര്‍ക്കും

വിയര്‍ക്കും

അങ്ങനെയെങ്കില്‍ മാന്ത്രിക സംഖ്യ തൊടാന്‍ ബിജെപിക്ക് എളുപ്പം സാധിക്കും.അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് നിലനിര്‍ത്താന്‍ സാധിച്ചാലും മൂന്ന് സിറ്റിങ്ങ് എംഎല്‍എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്.

 ബാലികേറാ മല

ബാലികേറാ മല

ഇവര്‍ ജയിച്ചാല്‍ ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ബാലി കേറാ മലയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടു്നു.

 വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

അതിനിടെയാണ് അടുത്ത വെടിപൊട്ടിച്ച് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. 20 എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. യെഡ്ഡിയുടെ വെളിപ്പെടുത്തലോടെ വീണ്ടും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+