കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ 20 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം, സഹറന്‍പൂര്‍ കമ്മീഷണറെയും മാറ്റി

ഉത്തര്‍പ്രദേശില്‍ 20 സീനിയര്‍ ഐഎഎസ് ഉദ്യോസ്ഥരെ സ്ഥലം മാറ്റി. മെയ് അഞ്ചിനുണ്ടായ ജാതി സംഘര്‍ഷം വീണ്ടും നടന്നതിന് പിന്നാലെയാണിത്. സഹറന്‍പൂരില്‍ ദീപക് അഗര്‍വാളിനെ പുതിയ ഡിവിഷണല്‍ കമ്മീഷറായി നിയമിച്ചു.

  • By Akhila
Google Oneindia Malayalam News

ലക്ക്‌നൗ: ഉത്തര്‍പ്രദേശില്‍ 20 സീനിയര്‍ ഐഎഎസ് ഉദ്യോസ്ഥരെ സ്ഥലം മാറ്റി. മെയ് അഞ്ചിനുണ്ടായ ജാതി സംഘര്‍ഷം വീണ്ടും നടന്നതിന് പിന്നാലെയാണിത്. സഹറന്‍പൂരില്‍ ദീപക് അഗര്‍വാളിനെ പുതിയ ഡിവിഷണല്‍ കമ്മീഷറായി നിയമിച്ചു.

മഹേന്ദ്ര പ്രസാദിന്റെ ഒഴിവിലേക്കാണ് റവന്യു സെക്രട്ടറിയായിരുന്നു ദീപക് അഗര്‍വാളിനെ നിയമിച്ചത്. മെഡിക്കല്‍ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ സെക്രട്ടറിയായിരുന്നു വി ഹെകാലി ജിമോമിയെ മിസാപൂരിലെ റവന്യു വകുപ്പിലേക്ക് മാറ്റി. രാജന്‍ കുമാറിന്റെ ഒഴിവിലേക്കാണ് മാറ്റിയത്.

xyogi-adityanath

ഫൈസാബാദിലെ സെക്രട്ടറി കള്‍ച്ചറായി മനോജ് മിശ്രയെ നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശശി ഗോയലിനെ ദില്ലിയിലെ അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ ചാര്‍ജ് നല്‍കി.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍ ജില്ലയില്‍ വീണ്ടും ജാതി സംഘര്‍ഷമുണ്ടായി. ദളിത് വിഭാഗത്തില്‍ ഒരാള്‍ ജാതിസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകെയും ചെയ്തിരുന്നു.

English summary
20 IAS officers transferred in UP including Saharanpur commissioner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X