കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ ഭീകരാക്രമണം; 20 സൈനികര്‍ കൊല്ലപ്പെട്ടു

  • By Mithra Nair
Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരിലെ ചന്ദാല്‍ ജില്ലയില്‍ സൈനിക വ്യൂഹത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. പതിനൊന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മോള്‍ട്ടുക്കില്‍ നിന്ന് ഇംഫാലിലേക്ക് പോയ ആറ് ദോഗ്ര റെജിമെന്റ് സൈനിക വ്യൂഹത്തിനു നേര്‍ക്ക് വ്യാഴാഴ്ച രാവിലെ 8.30ഓടെ ആയിരുന്നു ആക്രമണമുണ്ടായത്. തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മേഖലയില്‍ ഇന്നലെ മുതല്‍ സംഘര്‍ഷം നിലനിന്നിരുന്നു. ചന്ദാലില്‍ അസം റൈഫിള്‍സ് സൈനികര്‍ ഒരു സ്ത്രീയെ വധിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടന്നിരുന്നു.

-manipur.jpg

ഭീകരാക്രമണം അടുത്തിടെ രൂപീകരിച്ച ഉള്‍ഫയുടെ പശ്ചിമ തെക്കു കിഴക്കന്‍ ഏഷാ സംഘടനകള്‍ സംയുക്തമായി ആസൂത്രണം ചെയ്തതെന്ന് സൂചന. ഉള്‍ഫ അനുബന്ധ സംഘടനകളായ എന്‍.എസ്.സി.എന്‍(കെ)?, എന്‍.ഡി.എഫ്.ബി(സോങ്ബിജിത്)ഉല്‍ഫാ(ഐ),കാമാതപൂര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവ ആക്രമണത്തിന്രെ ഉത്തരവാദിത്തം ഏറ്റെടുത്തു.

സംഘടനകളുടെ സംയുക്ത ചെയര്‍മാന്‍ എസ്.എസ്. ഖപ്ലാങ്ങിന്രെ നിര്‍ദ്ദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് ഉള്‍ഫാ(ഐ നേതാവ് പരേഷ് ബറുവ വാര്‍ത്താ ചാനലുകളുടെ ഓഫീസിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു.

English summary
At least 20 soldiers were killed and over a dozen injured in a well-planned and clinically executed militant ambush in Manipur's Chandel district on Thursday morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X