കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ 2015 ഇന്ത്യന്‍ ജിഡിപിക്ക് നല്‍കിയത് 182 മില്യണ്‍ ഡോളര്‍!

  • By Muralidharan
Google Oneindia Malayalam News

ക്രിക്കറ്റ് ഭ്രാന്തന്മാരുടെ കളിയാണെന്നും ഐ പി എല്‍ അതിന്റെ മേളമാണെന്നും കളിയാക്കുന്നവര്‍ ബി സി സി ഐ പറയുന്ന ഈ കണക്ക് കേട്ടാല്‍ ഞെട്ടും. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് 182 മില്യണ്‍ ഡോളറിന്റെ സംഭാവനയാണ് ഐ പി എല്‍ 2015 എഡിഷന്‍ നല്‍കിയിരിക്കുന്നത് എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെടുന്നത്.

പൂര്‍ണമായും ഇന്ത്യയില്‍ നടന്ന 2015 എഡിഷനില്‍ 193 കളിക്കാര്‍ പങ്കെടുത്തു. 1.71 മില്യണ്‍ ആളുകള്‍ കളികള്‍ കണ്ടു. ഐ പി എല്‍ 2015 ന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പഠിക്കാനായി ബി സി സി ഐ കെ പി എം ജി എന്ന സ്‌പോര്‍ട്‌സ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഗ്രൂപ്പാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

mumbai-indians

ഒന്നരമാസം കൊണ്ട് 60 മാച്ചുകള്‍ കളിച്ചു. എട്ട് ടീമുകളാണ് ഐ പി എല്‍ 2015 സീസണില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ 12 ഗ്രൗണ്ടുകളിലായിട്ടായിരുന്നു മത്സരങ്ങള്‍ നടന്നത്. 418 മില്യണ്‍ യു എസ് ഡോളറാണ് സീസണില്‍ ആകെ കൈമറിഞ്ഞത്. ഐ പി എല്‍ മത്സരങ്ങള്‍ നടത്തുന്നത് രാജ്യത്തിന് സാമ്പത്തിക ലാഭമുള്ള കാര്യം കൂടിയാണ് - ബി സി സി ഐ പറയുന്നു.

20 ശതമാനം കാണികള്‍ ഇന്ത്യയ്ക്ക് പുറത്തുനിന്നാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കാണികളെത്തിയത്. ഒന്നരമാസം കൊണ്ട് മൊത്ത ആഭ്യന്തര ഉത്പാദനത്തിന് 182 മില്യണ്‍ ഡോളറിന്റെ സംഭാവന കഴിഞ്ഞു എന്നത് ഐ പി എല്ലിന്റെ സാമ്പത്തിക വിജയത്തെയാണ് കാണിക്കുന്നത്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാര്‍.

English summary
2015 IPL contributed Rs 11.5 billion to India's GDP: BCCI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X