കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ ആള്‍ക്കൂട്ടം ഡോക്ടറെ തല്ലിക്കൊന്നു; 21 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ഗുവാഹത്തി: ആസാമിലെ ടീ എസ്റ്റേറ്റില്‍ 73 കാരനായ ഡോക്ടറെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ 21 പേര്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് 250 പേരടങ്ങുന്ന ആള്‍ക്കൂട്ടം ടീ എസ്റ്റേറ്റില്‍ വെച്ച് ഡോക്ടര്‍ ദേവന്‍ ദത്തയെ തല്ലിക്കൊന്നത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടിയന്തര സേവനങ്ങള്‍ ഉള്‍പ്പെടെ പിന്‍വലിച്ച് ചൊവ്വാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. ഗുവാഹത്തി നഗരത്തില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ജോര്‍ഹട്ടിലുള്ള ടീ എസ്‌റ്റേറ്റ് ഇപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ മാനേജ്‌മെന്റ് പൂട്ടിയിട്ടിരിക്കുകയാണ്. എസ്റ്റേറ്റ് ആശുപത്രിയിലെ താല്‍ക്കാലിക ജോലിക്കാരന്‍ മരിച്ചപ്പോള്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്നാണ് ഡോക്ടറെ തൊഴിലാളികള്‍ തല്ലിക്കൊന്നത്. എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോമ്ര മാജിയുടെ മരണത്തെത്തുടര്‍ന്ന ഡോക്ടറെ ആക്രമിച്ചതായി ജോര്‍ഹട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ റോഷ്‌നി അപരഞ്ജി കോരതി പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ 14 കാരിയെ കൊന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; അയല്‍വാസി അറസ്റ്റില്‍ഉത്തര്‍ പ്രദേശില്‍ 14 കാരിയെ കൊന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; അയല്‍വാസി അറസ്റ്റില്‍

33 കാരിയായ സോമ്ര മജിയെ ശനിയാഴ്ച ഉച്ചയോടെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആ സമയത്ത് ഡോ. ദത്ത ആശുപത്രിയില്‍ ഇല്ലായിരുന്നു, ഫാര്‍മസിസ്റ്റും അവധിയിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഉപ്പുവെള്ളം നല്‍കി. താമസിയാതെ തൊഴിലാളി മരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഡോ. ദത്ത എത്തിയപ്പോള്‍ പ്രകോപിതരായ തൊഴിലാളികള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ആശുപത്രിയിലെ ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ജനക്കൂട്ടം ഗ്ലാസ് കഷ്ണം കൊണ്ട് അദ്ദേഹത്തിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. പോലീസ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഡോക്ടര്‍ കൊല്ലപ്പെട്ടു. ജോര്‍ഹാറ്റിലെ ഏറ്റവും മുതിര്‍ന്ന ഡോക്ടറായ ഡോ. ദത്ത നേരത്തെ തന്നെ സര്‍വീസില്‍ നിന്നും വിരമിച്ചതാണ്. പിന്നീട് ടീ എസ്റ്റേറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. ടാറ്റ ടീ ലിമിറ്റഡിലെ എന്റര്‍പ്രൈസായ അമാല്‍ഗമേറ്റഡ് പ്ലാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഒരു തേയിലത്തോട്ടമാണ് ടീക് ടീ എസ്റ്റേറ്റ്.

 arrest

പശ്ചിമ ബംഗാള്‍ ഡോക്ടര്‍മാരുടെ ഫോറം കൊലപാതകത്തെ അപലപിച്ചു. ഡോ. ദത്ത വിരമിച്ചതിനുശേഷവും തന്റെ സമുദായത്തിലുള്ളവര്‍ക്കായി സേവനത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ പോലീസിന് മുന്നില്‍ വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയതിലൂടെയാണ് ആളുകള്‍ നന്ദി അറിയിച്ചതെന്ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 'പരിക്കേറ്റ ഒരാളെ ഒഴിപ്പിക്കാന്‍ അര്‍ദ്ധസൈനികരെ ആവശ്യമായിരുന്നു ... ഇന്ത്യയിലെ ജനക്കൂട്ടത്തിന്റെ കരുത്ത് ഇതാണ്. ഇന്ത്യയിലെ നന്ദിയുടെയും സ്വാഭാവിക നീതിയുടെയും സ്വഭാവം ഇതാണ്. ഇന്ത്യയിലെ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് സുരക്ഷയുടെ അവസ്ഥ ഇതാണ്. മഹത്തായ ഇന്ത്യയില്‍ ജനക്കൂട്ടം നമ്മുടെ ഭാവി രോഗികളായി തുടരുന്നു, 'ഡോക്ടര്‍മാര്‍ക്ക്' ഇന്ത്യയില്‍ ഒരു വിലയുമില്ല 'എന്നും അതില്‍ പറയുന്നു.

പുറത്തു വന്ന ശബ്ദസന്ദേശം തന്‍റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്‍റെ പ്രതികരണംപുറത്തു വന്ന ശബ്ദസന്ദേശം തന്‍റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്‍റെ പ്രതികരണം

English summary
21 arrested for mob killing of doctor in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X