കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21കാരന് കോളടിച്ചു !! കോടികള്‍ ശമ്പളം നല്‍കി അമേരിക്കന്‍ കമ്പനി പൊക്കി !!ലോകം ചുറ്റാന്‍ സിദ്ധാര്‍ത്ഥ്

വര്‍ഷം 1.25 കോടി രൂപ ശമ്പളമാണ് ദില്ലി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി(ഡിടിയു) വിദ്യാര്‍ത്ഥി സിദ്ധാര്‍ത്തിന് ഊബര്‍ ടെക്‌നോളജീസ് വാദ്ഗാനം ചെയ്തിരിക്കുന്നത്.

  • By Deepa
Google Oneindia Malayalam News
ദില്ലി: ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിക്ക് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോജളിക്കല്‍ ഏജന്‍സിയില്‍ നിന്ന് വന്‍ ജോലി വാഗ്ദാനം. വര്‍ഷം 1.25 കോടി രൂപ ശമ്പളമാണ് ദില്ലി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (ഡിടിയു) വിദ്യാര്‍ത്ഥി സിദ്ധാര്‍ത്തിന് ഊബര്‍ ടെക്‌നോളജീസ് വാദ്ഗാനം ചെയ്തിരിക്കുന്നത്.
ഡിടിയുവിലെ വിദ്യാര്‍ത്ഥിക്ക് ലഭിയ്ക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന് ശമ്പളമാണ് ഇത്.
ജോലി

ഡിടിയുവില്‍ കപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന് സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ജോലിയാണ് ഊബര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയിലെ കമ്പനി ആസ്ഥാനത്താണ് ജോലി.

ശമ്പളം

71 ലക്ഷം രൂപ അടിസ്ഥാന ശമ്പളം അടക്കം വര്‍ഷത്തില്‍ 1.25 കോടി രൂപയാണ് സിദ്ധാര്‍ത്ഥിന് ശമ്പളമായി ലഭിയ്ക്കുക. ഇതോടൊപ്പം തന്നെ മറ്റ് കമ്പനി ആനുകൂല്യങ്ങളും ഉണ്ടാകും.

സന്തോഷം

ഇത്ര ചെറിയ പ്രായത്തില്‍ തന്നെ നല്ല ജോലി ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്ന് 21കാരനായ സിദ്ധാര്‍ത്ഥ് പറയുന്നു. കാലിഫോര്‍ണിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കന്‍

ആഗ്രഹം

ശമ്പളമായി ലഭിയ്ക്കുന്ന പണം കൊണ്ട് ലോകം ചുറ്റനാണ് ആഗ്രഹമെന്ന് സിദ്ധാര്‍ത്ഥി പറയുന്നു. സിദ്ധാര്‍ത്ഥിന് ഒപ്പം ഇന്ത്യയില്‍ നിന്ന് ജോലി ലഭിച്ച മറ്റൊരാള്‍ ഐഐടി വിദ്യാര്‍ത്ഥിയാണ്.

പഠനത്തില്‍ മിടുക്കന്‍

പ്ലസ്ടു പരീക്ഷയ്ക്ക് 95 തമാനം മാര്‍ക്കോടെയാണ് സിദ്ധാര്‍ത്ഥ് പാസായത്. എഞ്ചീനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയിലും ഉയര്‍ന്ന സ്‌കോര്‍ ഉണ്ടായിരുന്നു.

English summary
This is the second-highest offer received by a student at DTU ever. In 2015, software giant Google hired a student for an annual salary of Rs.1.27 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X