കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ 38 മലയാളികള്‍ കൂടി, 2200 ഇന്ത്യക്കാര്‍

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: തിക്രിത്തില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്ന് മലയാളി നഴ്‌സുമാരെ തിരിച്ചെത്തിയ സന്തോഷത്തിലാണ് എല്ലാവരും. എന്നാല്‍ ഇതോടെ മലയാളികളും ഇന്ത്യക്കാരും എല്ലാം സുരക്ഷിതമായി ഇറാഖ് വിട്ടു എന്ന് ധരിക്കണ്ട. 2200 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാഖിലെ പ്രശ്‌നബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അതില്‍ 38 പേര്‍ മലയാളികളാണ്.

നഴ്‌സുമാരെ തിരിച്ചെത്തിച്ചതോടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ധരിക്കേണ്ടെന്ന് സാരം. ശേഷിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി പ്രത്യേക വിമാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറാഖില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചവരാണ് 2200 പേര്‍. ഇറാഖില്‍ തന്നെ തുടരാന്‍ താത്പര്യപ്പെടുന്നവരും ഏറെയുണ്ട്. മടങ്ങിവരുന്നവരില്‍ ഭൂരിഭാഗം പേരുടേയും യാത്രാ ചെലവുകള്‍ കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. ശേഷിക്കുന്നവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ചെലവിലാണ് യാത്ര.

പ്രശ്‌നങ്ങള്‍ തുടരുന്നു

പ്രശ്‌നങ്ങള്‍ തുടരുന്നു

ആഭ്യന്തര സംഘര്‍ഷത്തിന് ഇപ്പോഴും ഇറാഖില്‍ അവസാനമായിട്ടില്ല. നൂറ് കണക്കിന് ഇന്ത്യക്കാരാണ് ഇപ്പോഴും പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

യാത്ര ദുഷ്‌കരം

യാത്ര ദുഷ്‌കരം

പലര്‍ക്കും അടുത്തുള്ള വിമാനത്താവളത്തിലേക്കെത്താന്‍പോലും കഴിയുന്നില്ല. സ്‌ഫോടനങ്ങളും വെടിവപ്പും പലയിടത്തും തുടരുന്നത് തന്നെയാണ് പ്രശ്‌നം.

 മടങ്ങാനിഷ്ടമില്ല

മടങ്ങാനിഷ്ടമില്ല

പ്രശ്‌നങ്ങള്‍ രൂക്ഷമാണെങ്കിലും ജോലി ഉപേക്ഷിച്ച് ഇറാഖ് വിടാന്‍ പലരും തയ്യാറല്ല. കടുത്ത ജീവിത പ്രാരാബ്ധങ്ങളാണ് ഇവരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

വൈകിയെങ്കിലും ശക്തമായ ഇടപെടല്‍

വൈകിയെങ്കിലും ശക്തമായ ഇടപെടല്‍

ഇറാഖിലെ പ്രതിസന്ധി തുടങ്ങി ഏറെ വൈകിയാണ് ഇന്ത്യന്‍ അധികൃതര്‍ പൗരന്‍മാര്‍ക്ക് വേണ്ടി രംഗത്തെത്തിയത്. എന്നാലും ശക്തമായ ഇടപെടലുകളാണ് ഇപ്പോള്‍ നടത്തുന്നത്.

സൈന്യം ജനങ്ങളിലേക്ക്

സൈന്യം ജനങ്ങളിലേക്ക്

ജനകീയ പങ്കാളിത്തത്തോടെ വിമതരെ ഒതുക്കാനുള്ള ശ്രമത്തിലാണ് ഇറാഖ്. അതിനായി കൂടുതല്‍ സിവിലിയന്‍മാരെ പോലീസിന്റേയും പട്ടാളത്തിന്റേയും ഭാഗമാക്കുന്നുണ്ട്.

English summary
2200 Indians still stranded in Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X