Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കും; രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടക്കും...

കശ്മീര്‍: പാകിസ്ഥാന്‍ ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാന്‍ വന്‍ പ്രഹരശേഷിയുള്ള ലേസര്‍ ഭിത്തികള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കാന്‍ സൈന്യം തയ്യാറെടുക്കുന്നെന്ന സൂചന. പാക്കിസ്ഥാനുമായി പ്രശ്‌നങ്ങള്‍ രൂക്ഷമായസാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

കൃത്യമായ യാത്രരേഖകളില്ലാത്തവരെ ഇന്ത്യയിലേക്കു പ്രവേശിപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന് പുറമെ രാജ്യാന്തര അതിര്‍ത്തിയില്‍ സിസിടിവി ക്യാമറകളും റഡാറുകളും വ്യാപകമായി സ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വാഗ - അത്താരി മേഖലയിലെ ചെക്‌പോയിന്റാണ് പാക്കിസ്ഥാനെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ പ്രധാനം. നിലവില്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന് വ്യാപാര ചെക്‌പോയിന്റുകളുള്ളത് ഉറി -സലാംബാദ്, പൂഞ്ച് -റാവല്‍കോട്ട് എന്നിവിടങ്ങളിലാണ്. രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫും നിയന്ത്രണരേഖയില്‍ സൈന്യവുമാണ് സുരക്ഷയൊരുക്കുന്നത്.

Border

ചെക്‌പോയിന്റുകള്‍ കുറയ്ക്കുന്നതോടെ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവുവരുമെന്നാണ് പ്രതീക്ഷ. കള്ളക്കടത്തുകാര്‍, അനധികൃത കുടിയേറ്റക്കാര്‍, ഭീകരര്‍ എന്നിവരുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ ഇത് സഹായകരമാവുമെന്നാണ് കണക്ക്കൂട്ടല്‍. നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+