കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇതൊക്കെ കാണുന്നുണ്ടോ?; ബീദില്‍ 25 പെണ്‍കുട്ടികള്‍ കല്യാണം നിഷേധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ബീദ്: മേക്ക് ഇന്ത്യയും ലോകംചുറ്റലുമൊക്കെ നടക്കുന്നുണ്ടെങ്കിലും രാജ്യത്തെ കര്‍ഷകരുടെ സ്ഥിതി ദിവസം കഴിയുംതോറും പരിതാപകരമായി മാറുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്നുണ്ടോ? ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മാത്രം നൂറുകണക്കിന് കര്‍ഷകരാണ് മാസംതോറം ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത്.

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ പ്രവിശ്യയില്‍പെടുന്ന ബീദ് ജില്ലയില്‍ 25 പെണ്‍കുട്ടികള്‍ വിവാഹം വേണ്ടെന്ന് വച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യമാണ് പെണ്‍കുട്ടികള്‍ വിവാഹം നിഷേധിക്കാന്‍ കാരണമായത്. കര്‍ഷക കുടുംബത്തിന്റെ അവസ്ഥ പരിതാപകരമായതിനാല്‍ അവരെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടാന്‍ പെണ്‍കുട്ടികള്‍ ഒരുക്കമല്ല.

marriage

വിവാഹം നടത്താന്‍കൂടി പണം കടമെടുക്കുകയാണെങ്കില്‍ തിരിച്ചടവ് മുടങ്ങുമെന്നും അത് കുടുംബാംഗങ്ങളുടെ ആത്മഹത്യയിലേക്ക് നയിക്കുമെന്നും അവര്‍ക്ക് നന്നായി അറിയാം. ഫിബ്രുവരിയില്‍മാത്രം ബീദ് ജില്ലിയില്‍ 50 കര്‍ഷകരാണ് കടംകയറി ആത്മഹത്യ ചെയ്തത്. സംസ്ഥാനത്താകെ 139 കര്‍ഷകരും ആത്മഹത്യ ചെയ്തു.

കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പാക്കേജുകളൊന്നും പ്രഖ്യാപിക്കാന്‍ തയ്യാറാകാത്തത് ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നത്. കടുത്ത വരള്‍ച്ചയാണ് കര്‍ഷകര്‍ നേരിടുന്നത്. വരള്‍ച്ചയ്‌ക്കൊപ്പം കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവുകൂടി തുടരുന്നതിനാല്‍ കര്‍ഷര്‍ അങ്ങേയറ്റത്തെ ദുരിതത്തിലാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
25 girls refuse to marry in drought-struck Marathwada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X