കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വയസ്സിൽ വിമാനം പറത്താൻ ലൈസൻസ്: ചരിത്രം രചിച്ച് ആയിഷാ അസീസ്, 16ാം വയസ്സിൽ മിഗ് 29 ജെറ്റ് പറത്താൻ പരിശീലനം

Google Oneindia Malayalam News

ശ്രീനഗർ: ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി ചരിത്രം കുറിച്ച് കശ്മീർ സ്വദേശി. 15 വയസ്സുള്ളപ്പോൾ വിമാനം പറത്താൻ ലൈസൻസ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണ് കശ്മീരിലെ ഇരുപത്തിയഞ്ച് വയസുകാരിയായ ആയിഷാ അസീസ്. പതിനാറാമത്തെ വയസ്സിൽ റഷ്യയിലെ സോക്കോൾ എയർബേസിൽ ഒരു മിഗ് -29 ജെറ്റ് പറത്തുന്നതിനാണ് ആയിഷ പരിശീലനം നേടിയത്.

"കശ്മീരിലെ സ്ത്രീകൾ വളരെ മികച്ചരീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ചും വിദ്യാഭ്യാസരംഗത്ത്. കശ്മീരിലെ സ്ത്രീകളിലധികവും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡോക്ടറേറ്റ് ചെയ്യുന്നുണ്ട്. താഴ്വരയിലെ ആളുകൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്," ബോംബെ ഫ്ലൈയിംഗ് ക്ലബിൽ (ബിഎഫ്സി) നിന്ന് വ്യോമയാന ബിരുദം നേടിയ അസീസ് 2017 ൽ ലൈസൻസ് നേടുകയായിരുന്നുവെന്നാണ് ആയിഷയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

ayesha1-24-1

"ഞാൻ ഈ മേഖല തിരഞ്ഞെടുത്തു, കാരണം എനിക്ക് ചെറുപ്പം മുതലേ യാത്ര ഇഷ്ടമായിരുന്നു, ഒപ്പം പറക്കുന്നതിൽ വളരെയധികം താൽപ്പര്യമുണ്ടായിരുന്നു. ഒരാൾക്ക് ധാരാളം ആളുകളെ കണ്ടുമുട്ടുന്നു. അതുകൊണ്ടാണ് ഞാൻ ഒരു പൈലറ്റ് ആകാൻ ആഗ്രഹിച്ചത്. ഇത് തികച്ചും വെല്ലുവിളിയാണെന്നും ആയിഷ പറയുന്നു. സാധാരണ ഗതിയിലുള്ള ഒരു നിശ്ചിത രീതിയിലുള്ളതല്ല. പുതിയ സ്ഥലങ്ങളും വ്യത്യസ്ത തരം കാലാവസ്ഥകളും നേരിടുന്നതിനൊപ്പം പുതിയ ആളുകളെ കൂടിക്കാഴ്ച നടത്താനും ഞാൻ നിരന്തരം തയ്യാറായിരിക്കണമെന്നും ആയിഷ പറയുന്നു.

"ഈ ജോലിയിൽ ഒരാളുടെ മാനസിക നില വളരെ ശക്തമായിരിക്കണം, കാരണം നിങ്ങൾ 200 യാത്രക്കാരെ വഹിക്കും, അത് വലിയ ഉത്തരവാദിത്തമാണ്," അവർ കൂട്ടിച്ചേർത്തു. "എല്ലാ കാര്യങ്ങളിലും എന്നെ പിന്തുണച്ച മാതാപിതാക്കൾ എനിക്കുള്ളതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. അവരെക്കൂടാതെ എനിക്ക് ഇന്ന് എവിടെയാണോ അവിടെയെത്താൻ കഴിയുമായിരുന്നില്ല. പ്രൊഫഷണൽ, വ്യക്തിപരമായ തലത്തിൽ വളർന്നുവരുന്ന ഒരാളാണ്. എന്റെ അച്ഛൻ തന്നെയാണ് എന്റെ ഏറ്റവും വലിയ റോൾ മോഡൽ തന്നെയെന്നും ആയിഷ പറയുന്നു.

English summary
25 year old Kashmiri woman Ayesha Aziz is India's Youngest Female Pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X