കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30ൽ 26 മണ്ഡലങ്ങളും തൂത്തുവാരിയത് തൃണമൂൽ, ബംഗാളിൽ മമതയുടെ കോട്ടകൾ പൊളിക്കാൻ ബിജെപി

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ പശ്ചിമ ബംഗാളില്‍ ബിജെപി വേരുറപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസോ ഇടതുപക്ഷമോ അല്ല, അത് ബിജെപിയാണ്.

അഭിപ്രായ സര്‍വ്വേകള്‍ പലതും ബിജെപിക്ക് വന്‍ മുന്നേറ്റം ബംഗാളില്‍ പ്രവചിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 30 മണ്ഡലങ്ങള്‍ തൃണമൂലിന് ഏറെ നിര്‍ണായകമാണ്. 2016ല്‍ ഇതില്‍ 26 മണ്ഡലങ്ങളും തൃണമൂലിനൊപ്പമായിരുന്നു. ഇക്കുറി കാറ്റ് ഏത് വശത്തേക്ക് വീശും എന്ന ആശങ്ക തൃണമൂലിനുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

30 മണ്ഡലങ്ങളിലായി 73 ലക്ഷം വോട്ടര്‍മാർ

30 മണ്ഡലങ്ങളിലായി 73 ലക്ഷം വോട്ടര്‍മാർ

തൃണമൂല്‍ കോണ്‍ഗ്രസിനേയും മമത ബാനര്‍ജിയേയും സംബന്ധിച്ച് അതിനിര്‍ണായകമായ തിരഞ്ഞെടുപ്പാണ് ഇക്കുറി പശ്ചിമ ബംഗാളില്‍ നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ബംഗാളില്‍ ബിജെപി ഒരു പ്രധാന ശക്തിയായി തിരഞ്ഞെടുപ്പ് രംഗത്ത് മാറുന്നത്. ഇന്ന് 30 മണ്ഡലങ്ങളിലായി 73 ലക്ഷം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്.

26ലും തൃണമൂൽ

26ലും തൃണമൂൽ

പുരുളിയ, ജാര്‍ഗ്രം, ബാന്‍കുര, വെസ്റ്റ് മിഡ്‌നാപൂര്‍, ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലകളിലായാണ് ഈ മണ്ഡലങ്ങള്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മുപ്പത് സീറ്റുകളില്‍ 26 എണ്ണവും മമത ബാനര്‍ജിയുടെ പാര്‍ട്ടി തൂത്തുവാരിയിരുന്നു. ഇത്തവണയും അത് ആവര്‍ത്തിക്കാനായാല്‍ തൃണമൂലിന് നേട്ടമാവും. 29 സീറ്റുകളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മത്സരിക്കുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രനെ പിന്തുണയ്ക്കുന്നു.

നിർണായകം ജംഗൽ മഹൽ

നിർണായകം ജംഗൽ മഹൽ

ബിജെപിയും 29 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ഒരു സീറ്റ് സഖ്യകക്ഷിക്കാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് 10 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ 12സീറ്റുകളിലും മത്സരിക്കുന്നു. കൂറ്റന്‍ ആദിവാസി വോട്ട് ബാങ്കുളള ജംഗല്‍ മഹല്‍ മേഖലയാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകം. 60 സീറ്റുകള്‍ ആണ് ഈ മേഖലയില്‍ ഉളളത്. ഇവിടെ നേട്ടമുണ്ടാക്കുക എന്നത് ബംഗാളില്‍ അധികാരം പിടിക്കുന്നതില്‍ നിര്‍ണായകമാണ്.

2019ൽ സംഭവിച്ചത്

2019ൽ സംഭവിച്ചത്

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇടത് കോട്ടയായിരുന്നു ജംഗല്‍ മഹല്‍. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ വിജയിച്ച് തൃണമൂല്‍ ആ കോട്ട പൊളിച്ചു. 2016ലും തൃണമൂല്‍ സ്വാധീനം നിലനിര്‍ത്തിയെങ്കിലും സീറ്റുകള്‍ കുറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിത്രം മാറി. ബിജെപി വന്‍ പ്രചാരണം അഴിച്ച് വിട്ട തിരഞ്ഞെടുപ്പായിരുന്നു അത്.

ഉറ്റ് നോക്കുന്ന സീറ്റുകൾ

ഉറ്റ് നോക്കുന്ന സീറ്റുകൾ

മോദി തരംഗം ബംഗാളിലും ആഞ്ഞ് വീശിയപ്പോള്‍ പുരുളിയ, ബാന്‍കുര, വെസ്റ്റ് മിഡ്‌നാപ്പൂര്‍, ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലകളില്‍ ബിജെപിക്കൊപ്പം നിന്നു. ഈ തിരഞ്ഞെടുപ്പില്‍ ജാര്‍ഗം, ഖേജുരി, പൊതാഷ്പൂര്‍ സീറ്റുകളിലെ ഫലങ്ങള്‍ ഏറെ നിര്‍ണായകമാണ്. മൂന്നും തൃണമൂലിന്റെ സിറ്റിംഗ് സീറ്റുകളാണ്. 40 ശതമാനം പട്ടിക ജാതി, ആദിവാസി വോട്ടുകള്‍ ഉളള ബാന്‍കുര സീറ്റിലെ ഫലം ബംഗാള്‍ ഇക്കുറി ഉറ്റ് നോക്കുന്നതാണ്.

Recommended Video

cmsvideo
P K Krishnadas Exclusive Interview | Oneindia Malayalam
അഭിമാന പോരാട്ടം

അഭിമാന പോരാട്ടം

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നന്ദിഗ്രാം എംഎല്‍എ സുവേന്ദു അധികാരിക്ക് സ്വാധീമുളള ഈസ്റ്റ് മിഡ്‌നാപ്പൂര്‍ സീറ്റിലും ശക്തമായ മത്സരമാണ് നടക്കുന്നത്. ഇവിടെ മമത ബാനര്‍ജിക്ക് അഭിമാന പോരാട്ടം കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനം ഇല്ലായ്മയും തൊഴിലില്ലായ്മയും ആണ് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ ഉയര്‍ത്തുന്ന തിരഞ്ഞെടുപ്പ് വിഷയം. ഈ 7 ഘട്ടങ്ങള്‍ കൂടി ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അവശേഷിക്കുന്നുണ്ട്.

തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍

English summary
26 of 30 seats which include in first phase of Bengal polls stood with Mamata Banerjee in last election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X