സര്‍ക്കാരിന് പണി കൊടുത്ത് ടെലികോം കമ്പനികള്‍; 17000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വിവാദമായ 2ജി കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരേ ടെലികോം കമ്പനികള്‍. തങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതു മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി കോടികള്‍ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് കമ്പനികള്‍. ഏകദേശം 17000 കോടി രൂപയോളം നഷ്ടപരിഹാരം വേണമെന്നാണ് വിവിധ കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

09

വീഡിയോകോണ്‍ ടെലികോം, ലൂപ്പ് ടെലികോം എന്നിവരാണ് 2012ല്‍ സുപ്രീംകോടതി നടപടിയെ തുടര്‍ന്ന് ലൈസന്‍സ് നഷ്ടമായപ്പോള്‍ വന്‍ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ടെലികോം ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ലാണ് ഇവര്‍ക്ക് ലൈസന്‍സ് അനുവദിച്ചിരുന്നത്. എന്നാല്‍ അഴിമതി നടന്നുവെന്ന് സൂചനകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി 122 ലൈസന്‍സുകള്‍ റദ്ദാക്കുകയായിരുന്നു.

അഴിമതി തെളിയിക്കാന്‍ കേസ് അന്വേഷിച്ച സിബിഐക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വ്യാഴാഴ്ച വിചാരണ കോടതി കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടിരുന്നു. വീഡിയോകോണ്‍ ടെലികോം 10000 കോടിയും ലൂപ് ടെലികോം 4000 കോടിയുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. തങ്ങളുടെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നും ഇരു കമ്പനികളും ട്രൈബ്യൂണലില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

സി ശിവശങ്കരന്റെ ടെലികോം കമ്പനിയായ എസ്‌ടെല്‍ ഉടന്‍ ഹര്‍ജി സമര്‍പ്പിക്കും. 3400 കോടി രൂപയാണ് ഇവര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെടുക. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് എസ്‌ടെലിന് ആറ് ലൈസന്‍സുകളാണ് നഷ്ടമായിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
After 2G Verdict, Telecom Companies to Sue Government Over Cancellation of Licenses

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്