മൂന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കുട്ടികളുടെ ക്രൂരത; പിന്നീട് സംഭവിച്ചത്
സെല്‍ഫോണിന്റെ ചാര്‍ജ്ജര്‍ ഉപയോഗിച്ച് പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു
മുംബൈ: മൂന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളാണ് മൂന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടത്. സൗത്ത് മുംബൈയിലാണ് സംഭവം.
നാഗ്പട പ്രദേശത്തെ കാസിപുരയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ ലഭിച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെ തന്നെ കേസിലെ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയെ സെല്‍ഫോണിന്റെ ചാര്‍ജ്ജര്‍ ഉപയോഗിച്ച് പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

പരാതിയ്ക്ക് ഫലമുണ്ടായില്ല
ഡിസംബര്‍ അഞ്ചോടെ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ജെജെ മാര്‍ഗ്ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മോചനദ്രവ്യം ആവശ്യപ്പെട്ടു
കുട്ടിയെ കാണാതായി ദിവസങ്ങള്‍ക്കുള്ളില്‍ വിട്ടുകിട്ടണമെങ്കില്‍ ഒരു കോടി രൂപ മോചന ദ്രവ്യം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കള്‍ക്ക് അപരിചിതരുടെ ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒരു കോടി രൂപ നല്‍കാനില്ലെന്നും 28 ലക്ഷം രൂപ നല്‍കാമെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

പണവുമായെത്താന്‍
രണ്ടാം തവണ ഫോണില്‍ വിളിച്ച അപരിചിതര്‍ മോചനദ്രവ്യവുമായി താനെയിലെ കാല്‍വയിലെത്താന്‍ കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ടു.

അയല്‍വാസിയെ നമ്പരുത്
കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ 16 കാരനും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ആണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

ശ്വാസം മുട്ടിച്ചു കൊന്നു
ഡിസംബര്‍ അഞ്ചിന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളാണ് സെല്‍ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.












Click it and Unblock the Notifications