നെല്ല് ഉണക്കാന്‍ സ്കൂളില്‍ എത്തിയ കുട്ടികള്‍ക്ക് ബോംബ് പൊട്ടി പരിക്കേറ്റു
ബര്‍ദ്വാന്‍: പശ്ചിമ ബംഗാളിലെ സ്‌കൂളില്‍ ബോംബ് പൊട്ടി മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരം. സ്‌കൂളിന്റെ മേല്‍ക്കൂരയില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയത്. ഒരു ബാഗില്‍ ബോംബ് സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു. ബലിപെരുന്നാള്‍ അവധി ദിനമായതിനാല്‍ സ്‌കൂളില്‍ കുട്ടികള്‍ ഇല്ലായിരുന്നു.ദഹൂക്ക ഗിരീഷ് പ്രൈമറി സ്‌കൂളിലാണ് സംഭവം.
മാതാപിതാക്കള്‍ക്കൊപ്പം നെല്ല് ഉണക്കുന്നതിനായി സ്‌കൂളില്‍ എത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളില്‍ ഒരാള്‍ മേല്‍ക്കൂരയില്‍ സൂക്ഷിച്ചിരുന്ന ബാഗ് കണ്ടെത്തി. ഈ ബാഗില്‍ നിറയെ ബോംബായിരുന്നു. പക്ഷേ കുട്ടികള്‍ കരുതിയത് ബോള്‍ ആണെന്നായിരുന്നു.

ഈ ബോംബുമായി സമീപത്തെ വയലിലേയ്ക്ക് കളിയ്ക്കാന്‍ പോവുകയായിരുന്നു കുട്ടികള്‍. വയലിലേയ്ക്ക് എറിഞ്ഞതും ബോംബ് വലിയ ശബ്ദത്തോടെ പൊട്ടുകയും അവിടെയുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍
ക്കുകയും ചെയ്തു.
ഇതില്‍ രണ്ട് കുട്ടികള്‍ സഹോദരങ്ങളാണ് ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പരിക്കേറ്റ മറ്റൊരാള്‍ ഇതേ സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ്. മൂവരേയും ബര്‍ദ്വാന്‍ മെഡിക്കല്‍ കൊളെജില്‍ പ്രവേശിപ്പിച്ചു. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ബോംബുകള്‍ കൂടി പൊലീസ് സ്‌കൂളില്‍ നിന്നും കണ്ടെടുത്തു.












Click it and Unblock the Notifications