ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമം; രണ്ട് സൈനീകരെ വെടിവച്ച് കൊന്നു

  • By: Akshay
Subscribe to Oneindia Malayalam

ശ്രീനഗര്‍: തീവ്രവാദ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ജനറല്‍ റിസര്‍വ്വ് ഫോര്‍സിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ അക്‌നൂരിലാണ് സംഭവം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ക്യാമ്പിന് നേരെ തീവ്രവാദ ആക്രമണം ഉണ്ടായത്.

അതിര്‍ത്തിയിലെ ബടവാല്‍ വില്ലേജില്‍ ജിആര്‍ഇഎഫ് ക്യാമ്പിലുണ്ടായ സംഘട്ടനത്തിലാണ് മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ ക്യാമ്പിനുള്‌ലില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു.മുന്ന് പേര്‍ക്ക് ഗുതരമായി പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തിയ രണ്ട് പേര്‍ ക്യാമ്പിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Terrorist

അതിര്‍ത്തിയില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ് ജിആര്‍ഇഎഫ് ക്യാമ്പ്. തീവ്രവാദികളുടെ അക്രമത്തോടെ എല്ലാ ക്വാമ്പുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മ്മി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്.2016 ല്‍ ഇതുപോലെ 97 അക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇന്ത്യന്‍ സുരക്ഷ സേനയും മിലിട്ടറിയും ജമ്മു കശ്മീരില്‍ നടത്തിയ എന്‍കൊണ്ടറില്‍ 146 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രാജ്യസഭയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ നവംബര്‍ 29ന് ജമ്മുവിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥരടക്കം ഏഴ് സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു. എട്ട് സൈനീകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വീഡിയോ കാണാം

English summary
Three personnel of the General Reserve Engineering Force were killed at Akhnoor in Jammu and Kashmir on Monday. Terrorists struck at the GREF camp at the Batal village near the Line of control.
Please Wait while comments are loading...