കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയിൽ താണ്ഡവമാടി ഫാനി; പുരി വെള്ളത്തിനടിയിൽ, 1000 കോടിയുടെ കേന്ദ്രസഹായം!

Google Oneindia Malayalam News

ഭുവനേശ്വർ: ഒഡീഷയിൽ താണ്ഡവമാ‌ടി ഫാനി. 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫാനി. മൂന്ന് പേരാണ് ഇതുനരെ മരണപ്പെട്ടത്. രണ്ട് സ്ത്രീകളും ഒരു വിദ്യാർത്ഥിയുമാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് 1000 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു.

<strong>ജയിച്ചാലും തോറ്റാലും പി ജയരാജന്റെ ഭാവി? ഉദയസൂര്യന്‍ അസ്തമിക്കുമോ... ഐആര്‍പിസിയും നഷ്ടമാകും?</strong>ജയിച്ചാലും തോറ്റാലും പി ജയരാജന്റെ ഭാവി? ഉദയസൂര്യന്‍ അസ്തമിക്കുമോ... ഐആര്‍പിസിയും നഷ്ടമാകും?

ആദ്യഘഡുവായാണ് 1000 കോടി അനുവദിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒഡീഷയിലെ . 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പുരിയൂടെ ഭൂരിഭാഗം മേഖലകളും ശക്തമായ മഴയില്‍ വെള്ളത്തിനടിയിലായി. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫാനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്.

Cyclone fani

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, ഹാല്‍ദിയ, ഫ്രാസര്‍ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. 11 ലക്ഷം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

കാറ്റിന്റെ തീവ്രത കുറഞ്ഞ് ഒഡീഷ തീരത്തു നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫാനി നീങ്ങുമെന്നാണ് റിപ്പോർട്ട്. ഭുവനേശ്വറില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ആന്ധ്ര തീരത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

English summary
3 killed as cyclone Fani batters Odisha; Rs 1,000 cr released, says PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X