വാഹനാപകടം അച്ഛന്റേയും അമ്മയുടേയും ജീവനെടുത്തു, പെണ്‍കുഞ്ഞ് അനാഥയായി !!!

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: താന്‍ അനാഥയാണെന്ന് അവള്‍ അറിയുന്നുണ്ടാവില്ല, അല്ലെങ്കില്‍ അനാഥത്വമെന്തെന്ന് തിരിച്ചറിയാന്‍ അവള്‍ ആയിട്ടില്ല. ആറ് വയസ്സുകാരിയുടെ നിഷ്‌ക്കളങ്കമായ പുഞ്ചിരിയ്ക്ക് മുന്നില്‍് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്ബന്ധുക്കള്‍.

കുഞ്ഞിനെ ഡോക്ടറെ കാണിച്ച് വരുന്ന വഴിയ്ക്ക് ഉണ്ടായ അപകടത്തില്‍ അച്ഛനും അമ്മയും ചേട്ടനും നഷ്ടപ്പെട്ട വിവരം അവള്‍ അറിയുന്നേ ഇല്ല...

ഡോക്ടറുടെ അടുത്തേക്ക്

സുഖമില്ലാത്ത മകളേയും കൊണ്ട് ബൈക്കില്‍ ഡോക്ടറുടെ അടുത്തേയ്ക്ക് പോയതായിരുന്നു സഞ്ജീവും ഭാര്യ ഭാര്യ സുന്ദരയും. മൂത്ത മകനും ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഡോക്ടറെ കണ്ട ശേഷം മെഡിക്കള്‍ ഷോപ്പിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

അപകടം

അമിത വേഗത്തില്‍ എത്തിയ കാര്‍ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജീവും മകനും തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഭാര്യ മരിച്ചത്.

കുഞ്ഞ് രക്ഷപ്പെട്ടു

സുന്ദരയുടെ മടിയില്‍ ഇരിയ്ക്കുകയായിരുന്ന കുഞ്ഞ് ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീഴുകയായിരുന്നു. കുഞ്ഞിന് നിസ്സാര പരിക്കുകള്‍ മാത്രമാണ് ഉള്ളത്. തലയ്‌ക്കേറ്റ പരിക്കാണ് മറ്റുള്ളവരുടെ മരണത്തിന് ഇടയാക്കിയത്.

അറസ്റ്റ്

ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. എന്നാല്‍ വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് അവിടെ കിടക്കുന്നുണ്ടായിരുന്നു. ഇത് ഉടമസ്ഥനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിനെ സഹായിച്ചു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

English summary
The car's driver could not be caught as he was driving at a very high speed.
Please Wait while comments are loading...