കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജ് ഉടമയുടെ പേരെഴുതിവെച്ച് 3 മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു

  • By Neethu
Google Oneindia Malayalam News

ചെന്നൈ: മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിന്റെ പീഡനം സഹിക്കാതെ മൂന്ന് പെണ്‍കുട്ടികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ എസ് വി എസ് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ യോഗ നാച്ചുറോപ്പതി വിദ്യാര്‍ത്ഥികളായ ശരണ്യ, പ്രിയങ്ക, മോനിഷ എന്നിവരാണ് കിണറ്റില്‍ ചാടി മരിച്ചത്.

അഡ്മിഷന്‍ സമയത്ത് ആറ് ലക്ഷം ഫീസ് അടച്ചിട്ടും അധിക ഫീസിനു വേണ്ടിയുള്ള സമ്മര്‍ദം മാനേജ്‌മെന്റ് തുടര്‍ന്നതിനാലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്.കോളേജ് മാനേജ്‌മെന്റിന്റെ പീഡനങ്ങള്‍ക്കെതിരെ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഫലമില്ലാത്തെ വന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്.

21-1437453086-suicide1

ആത്മഹത്യാക്കുറിപ്പില്‍ കോളേജ് ഉടമയുടെ പേരും തങ്ങളുടെ മരണത്തിന് കോളേജ് മാനേജ്‌മെന്റുമാണ് കാരണമെന്ന് പറയുന്നു. ഫീസിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ കോളേജ് ഉടമ വാസുകി തങ്ങളെ വാക്കാല്‍ അപമാനിച്ചു എന്നും ഫീസ് അടയ്ക്കുന്നതിന് രതീസ് നല്‍കിയിരുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യങ്ങളൊന്നും കോളേജ് ഒരുക്കിയിരുന്നില്ല. പഠനത്തേക്കാള്‍ കൂടുതല്‍ സമയം ആശുപത്രിയില്‍ ജോലി ചെയ്യാനാണ് നിര്‍ബന്ധിക്കുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ ആരംഭിച്ച സമരത്തിന് സര്‍ക്കാര്‍ ഇത് വരെയും നടപടി എടുത്തിട്ടില്ല. മുന്‍പും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതൊന്നും പുറത്ത് വന്നിരുന്നില്ല.

English summary
3 students allegedly commit suicide by jumping into well in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X