Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റുമുട്ടല്‍ തുടരുന്നു..ത്രാലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു,പിന്നില്‍ ജെയ്‌ഷെ മൊഹമ്മദ്..?

ഏറ്റുമുട്ടല്‍ തുടരുന്നു.

ശ്രീനഗര്‍: കശ്മീരിരിലെ ത്രാലില്‍ തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 3 ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രാവിലെ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. വിദേശ തീവ്രവാദ സംഘടനയായ ജെയ്‌ഷെ-ഇ-മൊഹമ്മദ് ആണ് സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാളുടെ മൃതദേഹം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ത്രാലിലെ സത്തോരയില്‍ നടത്തിയ സൈന്യം പ്രദേശ് വളഞ്ഞി തിരച്ചില്‍ നടത്തിയിരുന്നു. തീവ്രവാദികള്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ഏറ്റുമുമുട്ടല്‍ ആരംഭിച്ചത്. ഇപ്പോഴും ഏറ്റമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം നല്‍കുന്ന വിവരം. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

xterrorist

ജൂലൈ 9 ന് ത്രാലിലെ അരിബാല്‍ നഗരത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും കശ്മീര്‍ പോലീസും ഈ വര്‍ഷം മാത്രം 102 തീവ്രവാദികളെയാണ് വധിച്ചത്. ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നമ്പറാണിത്. ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കു മാത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+