കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പ പരസ്യത്തിന് കൊടുത്തത് 30 ലക്ഷം; വായ്പ കൊടുത്തത് വെറും 3.15 ലക്ഷവും; അതും 'ആപ്പ്'

പദ്ധതി പ്രകാരം നല്‍കിയ 405 അപേക്ഷകരില്‍ നിന്ന് ഒന്നരവര്‍ഷത്തിനിടെ 97 പേര്‍ക്കാണ് വായ്പ നല്‍കിയത്. ദില്ലി സര്‍ക്കാര്‍ മൂന്നു പേര്‍ക്കുള്ള വായ്പ മാത്രമാണ് വായ്പ നല്‍കിയതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ദില്ലി: ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുടെ പരസ്യത്തിനായി ചെലവാക്കിയത് 30 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാഭ്യാസ വായ്പ കൊടുത്തത് വെറും 3.15 ലക്ഷവും. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്. സ്വരാജ് ഇന്ത്യയാണ് ആം ആദ്മിക്കെതിരെ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം നല്‍കിയ 405 അപേക്ഷകരില്‍ നിന്ന് ഒന്നരവര്‍ഷത്തിനിടെ 97 പേര്‍ക്കാണ് വായ്പ നല്‍കിയത്. ഇതില്‍ ദില്ലി സര്‍ക്കാര്‍ മൂന്നു പേര്‍ക്കുള്ള വായ്പ മാത്രമാണ് വായ്പ നല്‍കിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. ദില്ലി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയായിരുന്നു ഉന്നത വിദ്യാഭ്യാസ നൈപുണ്യ പദ്ധതി.

സ്‌കൂളുകല്‍ നിര്‍മ്മിച്ചില്ല

സ്‌കൂളുകല്‍ നിര്‍മ്മിച്ചില്ല

ഒരു വര്‍ഷത്തിനുള്ളില്‍ 500 പുതിയ സ്‌കൂളുകള്‍ നിര്‍മ്മിക്കുന്ന് പ്രഖ്യാപിച്ച ദില്ലിയില്‍ പുതുതായി നാല് സ്‌കൂള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്നും യോഗേന്ദ്രയാദവ് കുറ്റപ്പെടുത്തി.

 ആഞ്ഞടിച്ചു

ആഞ്ഞടിച്ചു

വിവരാവകാശ നിയമപ്രകാരം ദില്ലി സര്‍ക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് യോഗേന്ദ്ര യാദവ് ദില്ലി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

 യോഗേന്ദ്ര യാദവ്

യോഗേന്ദ്ര യാദവ്

20 പുതിയ കോളജുകള്‍ തുടങ്ങുമെന്ന പറഞ്ഞ സംസ്ഥാനത്ത് 2014-15 ല്‍ 85 കോളജുണ്ടായിരുന്നത് 2015-16 അവസാനിക്കുമ്പോള്‍ ഒരെണ്ണം കുറഞ്ഞ് 84 ആയി ചുരുങ്ങിയെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

 ഉന്നത വിദ്യാഭ്യാസ നൈപുണ്യ പദ്ധതി

ഉന്നത വിദ്യാഭ്യാസ നൈപുണ്യ പദ്ധതി

ദില്ലി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയാണ് ഉന്നത വിദ്യാഭ്യാസ നൈപുണ്യ പദ്ധതി. ഇതിനെതിരെയാണ് ആരോപണവുമായി യോഗേന്ദ്ര യാദവ് രംഗത്ത് വന്നിരിക്കുന്നത്.

English summary
The AAP government spent ₹30 lakh on advertisements for student loans' scheme, but only financed the loans of three students, limiting their expenditure to a mere ₹3.15 lakh till December last, Swaraj India on Saturday claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X