കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് തീര്‍ന്നില്ല ഇതാ അടുത്തത്, ബാഗല്‍ അടക്കം ദില്ലിയില്‍, രാഹുലിനോട് ആവശ്യം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദു അധ്യക്ഷ നേടിയത് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് തലവേദനയാവുന്നു. ഏത് സംസ്ഥാനത്തും നേതൃത്വത്തെ മാറ്റാമെന്ന് ഇതിലൂടെ വിമത നേതാക്കള്‍ കരുതുകയാണ്. പ്രശ്‌നം രൂക്ഷമായിരിക്കുന്നത് ഛത്തീസ്ഗഡിലാണ്. ഭൂപേഷ് ബാഗലിനെ രാഹുല്‍ ഗാന്ധി മാറ്റിയേക്കുമെന്നാണ് സൂചന. ടിഎസ് സിംഗ് ദേവിന് കൊടുത്ത വാക്കുപാലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാഗലും സമ്മര്‍ദ തന്ത്രം തുടങ്ങിയിരിക്കുകയാണ്. തനിക്ക് ഒന്നും അറിയില്ലെന്ന പറഞ്ഞ ബാഗല്‍ എംഎല്‍എമാരെയും കൊണ്ട് ദില്ലിയിലെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം പോയാല്‍ പാര്‍ട്ടിയില്‍ കൂട്ട കൂറുമാറ്റം ഉറപ്പാണ്.

നാഗചൈതന്യയുടെ 200 കോടി ജീവനാംശം വേണ്ടെന്ന് സാമന്ത? വിവാഹമോചനത്തിന് പിന്നാലെ... കാരണം ഇതാണ്നാഗചൈതന്യയുടെ 200 കോടി ജീവനാംശം വേണ്ടെന്ന് സാമന്ത? വിവാഹമോചനത്തിന് പിന്നാലെ... കാരണം ഇതാണ്

1

അതേസമയം നിലവില്‍ സംസ്ഥാനത്തും പാര്‍ട്ടിയിലും ഒരുപോലെ ജനപ്രീതി കുറഞ്ഞ നേതാവാണ് സിംഗ് ദേവ്. എന്നാല്‍ പഞ്ചാബില്‍ അമരീന്ദറിനേക്കാളും പോപ്പുലറായിരുന്നില്ല സിദ്ദു. അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിച്ചത് രാഹുലാണ്. അതുകൊണ്ട് ബാഗലിനെ മാറ്റിയാലും അദ്ഭുതപ്പെടാനില്ല. എന്നാല്‍ ഛത്തീസ്ഗഡില്‍ ഒബിസി വോട്ട് കോണ്‍ഗ്രസിന് അനുകൂലമാക്കിയത് അടക്കമുള്ള മിടുക്ക് ബാഗലിനുണ്ട്. നിലവില്‍ പാര്‍ട്ടിയിലെ പല തന്ത്രങ്ങളും ഒരുക്കുന്നത് ബാഗലിന്റെ ഗ്രാസ് റൂട്ട് രാഷ്ട്രീയത്തിന്റെ മിടുക്കാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള സാഹചര്യത്തില്‍ ബംഗാലിനെ മാറ്റിയാല്‍ അത് കോണ്‍ഗ്രസിന്റ തകര്‍ച്ച പൂര്‍ണമാക്കും.

സന്തോഷ് പണ്ഡിറ്റ് പറഞ്ഞിട്ടാണ് ആ പാട്ട് പാടിയത്, ആദ്യമേ പറഞ്ഞ് വെച്ചു, അപമാനിച്ചിട്ടില്ലെന്ന് അസീസ്സന്തോഷ് പണ്ഡിറ്റ് പറഞ്ഞിട്ടാണ് ആ പാട്ട് പാടിയത്, ആദ്യമേ പറഞ്ഞ് വെച്ചു, അപമാനിച്ചിട്ടില്ലെന്ന് അസീസ്

മുപ്പത് എംഎല്‍എമാരാണ് ദില്ലിയില്‍ ഇപ്പോള്‍ ക്യാമ്പ് ചെയ്യുന്നത്. ഇതില്‍ ഇരുപത്തഞ്ചോളം പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി എത്തിയതാണ്. ഇവര്‍ സച്ചിന്‍ പൈലറ്റിനെ പോലെ സമ്മര്‍ദ തന്ത്രമാണ് പയറ്റുന്നത്. സച്ചിന്‍ പക്ഷത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ ബാഗലിനൊപ്പമുണ്ട്. എംഎല്‍എമാര്‍ക്കൊപ്പം ബാഗലും ദില്ലിയിലെത്തി എന്നാണ് വിവരം. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് ബാഗലാണ്. ബാഗലിനെ മാറ്റുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. അതാണ് അദ്ദേഹത്തിന് കരുത്ത് നല്‍കുന്നത്.

ആദ്യ ഘട്ടത്തില്‍ 20 എംഎല്‍എമാരും, പിന്നാലെ പത്ത് പേരുമാണ് ദില്ലിയിലെത്തിയത്. ഇനിയും എംഎല്‍എമാര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ വ്യക്തിപരമായ കാര്യത്തിനാണ് വന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിനെ കണ്ട് ആവശ്യം അറിയിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഇതുവരെ കെസി വേണുഗോപാലോ പൂനിയയോ ഇവരെ കാണാന്‍ തയ്യാറായിട്ടില്ല. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ വിമത ഭീഷണിയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന പ്രതിഷേധവും ബിഎസ്പി എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന ഭയവും വേരെയുണ്ട്. ഇതെല്ലാം കോണ്‍ഗ്രസിനെ അലട്ടുന്ന ഘട്ടത്തിലാണ് ഛത്തീസ്ഗഡില്‍ പ്രശ്‌നം ശക്തമായിരിക്കുന്നത്.

ഛത്തീസ്ഗഡില്‍ ഒരിക്കലും പഞ്ചാബാവില്ലെന്നാണ് ബാഗല്‍ പ്രതികരിച്ചിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങള്‍ക്കുമുള്ള ഏക സമാനത, രണ്ടിടത്തും കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടെന്നത് മാത്രമാണ്. രണ്ടിന്റെയും പേരുകളില്‍ നമ്പറുകളിലുണ്ട്. പഞ്ചാബ് എന്നത് അഞ്ച് നദികള്‍ ചേരുന്നതാണ്. ഛത്തീസ്ഗഡ് എന്നുള്ളത് 36 കോട്ടകള്‍ ചേര്‍ന്നതാണ്. രണ്ടിടത്തും നമ്പര്‍ ഉണ്ടെന്നും ബാഗല്‍ പറഞ്ഞു. ബാക്കിയൊരു സംസ്ഥാനത്തിനും നമ്പറുകള്‍ പേരില്‍വരുന്നില്ല. ഇതല്ലാതെ പഞ്ചാബും ഛത്തീസ്ഗഡും തമ്മില്‍ യാതൊരു സമാനതകളുമില്ലെന്നും ബാഗല്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് സാഹചര്യം ബിജെപി പരിശോധിക്കുന്നുണ്ടെങ്കില്‍ എംഎല്‍എമാരോ നേതൃത്വമോ ഇവിടെയില്ല.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

ബിജെപിക്ക് വളരെ കുറച്ച് അംഗങ്ങള്‍ മാത്രമാണ് ഛത്തീസ്ഗഡിലുള്ളത്. ആകെയുള്ള നേതാവ് രമണ്‍ സിംഗ് അപ്രസക്തനായിരിക്കുകയാണ്. കേന്ദ്രത്തില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെ ചില നേതാക്കളെ ഉപയോഗിച്ചാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്ന് എംഎല്‍എ ബ്രിഹസ്പതി സിംഗ് ആരോപിച്ചു. എന്നാല്‍ അതൊന്നും ഛത്തീസ്ഗഡില്‍ നടക്കാന്‍ പോകുന്നത്. ബാഗലിന്റെ നേതൃത്വത്തില്‍ ഇവിടെ ശക്തമായൊരു നേതൃത്വമുണ്ട്. സിംഗ് ദേവിനെ പോലൊരു നേതാവും ഞങ്ങള്‍ക്കുണ്ട്. പിഎല്‍ പൂനിയയോട് സംസാരിച്ച ശേഷം ദില്ലിയിലുള്ള എംഎല്‍എമാര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നും ബ്രിഹസ്പതി സിംഗ് പറഞ്ഞു.

English summary
30 mla's in delhi, pressure building in congress amid change of leadership in chattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X