കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് അശ്ലീല മെസേജ്, വാട്‌സ്ആപ് വീഡിയോ, അറസ്റ്റിലായ പ്രതിയുടെ ഹോബികള്‍!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: സ്ത്രീകള്‍ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച 31കാരന്‍ പിടിയില്‍. സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ഫോണ്‍ വഴി അധിക്ഷേപിക്കുകയും ചെയ്ത മുഹമ്മദ് ഖാലിദാണ് അറസ്റ്റിലായത്. ഫോണില്‍ സംസാരിക്കാന്‍ തയ്യാറാവാത്ത സ്ത്രീകളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് വെച്ച് നിരന്തരം അശ്ലീല വീഡിയോകളും മെസേജുകളും അയച്ച് സ്ത്രീകളെ ഉപദ്രവിക്കലാണ് ഇയാളുടെ ഹോബി. വാട്‌സ്ആപ് പ്രൊഫൈല്‍ പിക്ചറിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്ത്രീകള്‍ക്കും എപ്ലസ്, എപ്ലസ് പ്ലസ് എന്നിങ്ങനെ ഗ്രേഡുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്.

മെയ് 30ന് ഒരു യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് ഇയാളെ ഡല്‍ഹിയിലെ ഒരു പഴയ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പിടികൂടിയത്. മൊബൈല്‍ ഷോപ്പില്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യാനായി നിന്നിരുന്ന ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പാതിയിലുപേക്ഷിച്ച ഇയാള്‍ ദില്ലിയില്‍ ഒരു ബാഗ് കട നടത്തിവരികയാണ്.

-web-07

അമ്പത് ശതമാനം ബംഗ്ലാദേശികള്‍ക്കും സാക്കിര്‍ പ്രിയപ്പെട്ടയാള്‍!!! ആക്രമണത്തിന് പിന്നില്‍അമ്പത് ശതമാനം ബംഗ്ലാദേശികള്‍ക്കും സാക്കിര്‍ പ്രിയപ്പെട്ടയാള്‍!!! ആക്രമണത്തിന് പിന്നില്‍

രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് സിം കാര്‍ഡുകളും സ്വന്തമായുള്ള ഇയാള്‍ ഇതുപയോഗിച്ചാണ് നിരവധി സ്ത്രീകളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നത്. 2,100 സ്ത്രീകളുടെ നമ്പറുകളും അശ്ലീല വീഡിയോകളും, അശ്ലീല മെസേജുകളും പോലീസ് ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സ്ത്രീകള്‍ ഇയാളോട് സംസാരിക്കാന്‍ തയ്യാറാവാത്തതിന്റെ ദേഷ്യമാണ് ഇത്തരത്തില്‍ തീര്‍ക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാളുടെ ശല്യം സഹിക്കാതായ ഡല്‍ഹി സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

English summary
31 olsd man who arrested for disturbing 1,500 Women with obsene messages and videos through Whatsapp and phone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X