ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. ഒരു പോലീസുകാരന്റെ മകനടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
32 കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. മരുന്നുവാങ്ങാന്‍ മക്കളോടപ്പം പോയതായിരുന്നു ഇവര്‍. നിര്‍മാണം നടക്കുന്ന വീട്ടില്‍ പൂട്ടിയിട്ടാണ് ഇവരെ ബലാത്സംഗം ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഒരു പോലീസുകാരന്റെ മകനായ ഹിമാന്‍ഷുവാണ് പ്രധാന പ്രതി. ഇയാളാണ് യുവതിയേയും കുട്ടികളേയും വീട്ടില്‍ പൂട്ടിയിട്ടത്. അതിന് ശേഷം കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. ഹിമാന്‍ഷു, പ്രമോദ് എന്ന ഖലീഫ, തിരിച്ചറിയാത്ത മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് .
ജൂണ്‍ 13 വെള്ളിയാഴ്ചയാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. പിറ്റേന്നാണ് ഇവരെ വിട്ടയച്ചത്. വീട്ടിലെത്തിയതിന് ശേഷം ഇവര്‍ നാട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി കൊടുത്തു .
ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കൂട്ട ബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാണ്. മെയ് 28 ന് രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കിയ ബദായൂമില്‍ തന്നെയാണ് ഇപ്പോഴത്തെ സംഭവവും. പെണ്‍കുട്ടികളെ കെട്ടിത്തൂക്കിയ സംഭവം സിബിഐ ആണ് അന്വേഷിക്കുന്നത് .












Click it and Unblock the Notifications