കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ഹോബിയാക്കിയ ആൾദൈവം...! കഥകൾ കണ്ണ് തള്ളിക്കും... ഇരയായ പെൺകുട്ടികളുടെ എണ്ണമോ...!

  • By Anamika
Google Oneindia Malayalam News

ദില്ലി: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന് ബലാത്സംഗക്കേസില്‍ സിബിഐ കോടതി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. അനുയായികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്. എന്നാല്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് റാം റഹീം പീഡിപ്പിച്ച പെണ്‍കുട്ടികളുടെ എണ്ണം രണ്ടില്‍ നില്‍ക്കില്ല എന്നാണ്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.

പെൺസുന്നത്തിന്റെ ഇര... തനിക്ക് നഷ്ടപ്പെട്ടത്..! ഒരു മുസ്ലീം പെൺകുട്ടിയുടെ നടുക്കുന്ന തുറന്ന് പറച്ചിൽപെൺസുന്നത്തിന്റെ ഇര... തനിക്ക് നഷ്ടപ്പെട്ടത്..! ഒരു മുസ്ലീം പെൺകുട്ടിയുടെ നടുക്കുന്ന തുറന്ന് പറച്ചിൽ

ഹാദിയയുടെ മതംമാറ്റം ലൗ ജിഹാദ് തന്നെ? എൻഐഎയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്...വൻ വഴിത്തിരിവ് !ഹാദിയയുടെ മതംമാറ്റം ലൗ ജിഹാദ് തന്നെ? എൻഐഎയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്...വൻ വഴിത്തിരിവ് !

ഇരകളുടെ എണ്ണം

ഇരകളുടെ എണ്ണം

ശക്തനായ ഈ ആള്‍ദൈവത്തിന്റെ കാര്യത്തില്‍ ഒരു വലിയ മഞ്ഞ് മലയുടെ ചെരിയ ഭാഗം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ ആശ്രമത്തിലെ മുപ്പത്തിമൂന്ന് സന്യാസിനിമാരെ ഗുര്‍മീത് റാം റഹീം സിംഗ് ബലാത്സംഗം ചെയ്തതായാണ് വെളിപ്പെടുത്തല്‍.

 യഥാർത്ഥ മുഖം

യഥാർത്ഥ മുഖം

സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഗുർമീത് എന്ന സ്വയം പ്രഖ്യാപിത ആൾരൂപത്തിന്റെ യഥാർത്ഥ മുഖമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ഇരകളെ ഭീഷണിപ്പെടുത്തി

ഇരകളെ ഭീഷണിപ്പെടുത്തി

പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയായിരുന്നു ഈ സന്ന്യാസിനിമാരെ എന്നും സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ വെളിപ്പെടുത്തി. ജീവന്‍ ഭയന്ന് ആരും ഗുര്‍മീതിനെതിരെ മൊഴി നല്‍കിയില്ല.

കോടതിയെ അറിയിച്ചു

കോടതിയെ അറിയിച്ചു

നിലവിലെ കേസിന് ആധാരമായ പരാതി നല്‍കാന്‍ രണ്ട് സന്ന്യാസിനിമാര്‍ തയ്യാറായത് ഏറെക്കാലത്തെ ശ്രമഫലമായിട്ടാണ് എന്നും സിബിഐയിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയുണ്ടായി. ഇക്കാര്യം പ്രോസിക്യൂഷനും സിബിഐ കോടതിയെ അറിയിച്ചു.

ഇനിയും ഇരകൾ

ഇനിയും ഇരകൾ

ഗുര്‍മീതിന്റെ ഇരകളായി മറ്റ് 45 പേര്‍ കൂടി ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഭയം കാരണമാണ് അവരാരും മുന്നോട്ട് വരാത്തത്. മൂന്ന് വര്‍ഷത്തോളമാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടത് എന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പരാതിക്കാരുടെ അവസ്ഥ

പരാതിക്കാരുടെ അവസ്ഥ

ആള്‍ദൈവത്തെ കുടുക്കിയ പെണ്‍കുട്ടികളുടെ യാതൊരു വിവരങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല. സുരക്ഷാ പ്രശ്‌നമാണ് കാരണം. ഗുര്‍മീതിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ചില്ലായിരുന്നുവെങ്കില്‍ ഇവര്‍ നാട് വിടേണ്ടതായി വന്നേനെ എന്ന് അഭിഭാഷകര്‍ പറയുന്നു.

ജീവിതം മാറിമറിഞ്ഞു

ജീവിതം മാറിമറിഞ്ഞു

ഗുര്‍മീതിനെതിരെ പരാതി നല്‍കിയ ശേഷം തന്റെ ജീവിതം മാറിമറിഞ്ഞുവെന്നാണ് ഒരു പെണ്‍കുട്ടി പറഞ്ഞത്. അതിന് ശേഷം ജീവന് ഭീഷണിയുണ്ട്. താനും കുടുംബവും ഭീതിയിലാണ്. സ്വതന്ത്രമായി ഒരിടത്തേക്കും സഞ്ചരിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു.

'മാപ്പ് നല്‍കുക'

'മാപ്പ് നല്‍കുക'

ദേര സച്ച സൗദയിലെ ഭൂഗര്‍ഭ അറയില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു ഗുര്‍മീതിന്റെ അനുയായി ആയിരുന്ന യുവതി പരാതിപ്പെട്ടത്. ഇങ്ങനെ ഒരു ഭൂഗര്‍ഭ അറയുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 'മാപ്പ് നല്‍കുക' എന്ന പ്രയോഗം ആയിരുന്നത്രെ ബലാത്സംഗത്തിന് അവിടത്തെ വിശേഷണം.

പീഡനം ഗുഹയിൽ

പീഡനം ഗുഹയിൽ

'ഗുഹ' എന്ന് വിളിക്കപ്പെടുന്ന ഭൂഗര്‍ഭ അറയുടെ കാവല്‍ എപ്പോഴും സ്ത്രീകളെ മാത്രമാണ് ഗുര്‍മീത് ഏല്‍പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ തന്നെയാണ് പലരും ചതിയില്‍ പെട്ടത് എന്നും പറയപ്പെടുന്നു. താന്‍ ദൈവം ആണ് എന്ന് പറഞ്ഞായിരുന്നു ഗുര്‍മീത് സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നത് എന്നാണ് ആരോപണം. ഈ സ്ത്രീകളുടെ കുടുംബാംഗങ്ങളും അനുയായികള്‍ ആയിരുന്നതിനാല്‍ അതൊന്നും പുറത്ത് വന്നതും ഇല്ല.

പുറത്ത് പറയാതെ

പുറത്ത് പറയാതെ

'മാപ്പ് കൊടുക്കല്‍' എന്നായിരുന്നു ബലാത്സംഗം ചെയ്യുന്നതിനെ വിശേഷിപ്പിച്ചിരുന്നത്. 'പിതാവില്‍ നിന്ന് മാപ്പ് ലഭിച്ചോ' എന്ന് മറ്റ് സ്ത്രീകള്‍ ചോദിച്ചിരുന്നതായി പരാതിക്കാരി പറയുന്നുണ്ട്.ദൈവീകമെന്ന് പറഞ്ഞ് സ്ത്രീകളെ സ്വാധീനിക്കും. പിന്നീട് ദേരയില്‍ തന്നെ അവരെ താമസിപ്പിക്കുകയും ചെയ്യും. കുടുംബം മുഴുവന്‍ അനുയായികള്‍ ആവുമ്പോള്‍ ആരും എതിര്‍ക്കുകയും ഇല്ല. ഇതായിരുന്നു ഗുര്‍മീതിന്റെ രീതി എന്നാണ് പറയുന്നത്

English summary
Ex CBI investigation Officer's revelation on Gulmeet Ram Rahim Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X