കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണോ, 35 സെക്കന്‍ഡ് കാത്തുനിന്നേ പറ്റൂ.... !

  • By Muralidharan
Google Oneindia Malayalam News

ദില്ലി: യാത്ര ചെയ്യുന്നവരുടെ പേരും വയസ്സും മറ്റ് വിവരങ്ങളും തയ്യാറാക്കി വെച്ച് കൃത്യം 11 മണിക്ക് തന്നെ ഐ ആര്‍ സി ടി സിയില്‍ തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ ഇനി ഈ പരിപാടി നടക്കില്ല. ഓട്ടോഫില്‍ ഓപ്ഷന്‍ ഉപയോഗിച്ച് അതിവേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്ന വീരന്മാര്‍ക്ക് പണി കൊടുക്കാന്‍ വേണ്ടി ഐ ആര്‍ സി ടി സി ഒരു നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്.

ലോഗിന്‍ ചെയ്ത് 35 സെക്കന്‍ഡ് കാത്തുനിന്നാലേ ഇനി ഐ ആര്‍ സി ടി സി വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റൂ. ടിക്കറ്റ് ഏജന്റുമാരടക്കമുള്ള മിടുക്കന്മാര്‍ ഓട്ടോഫില്‍ ഡാറ്റ ഉപയോഗിച്ച് വേഗം തന്നെ ടിക്കറ്റ് എടുക്കുമ്പോള്‍ ഒരുപാട് പേര്‍ക്ക് ടിക്കറ്റ് കിട്ടാതെ വരുന്നു. ഈ പ്രശ്‌നം മറികടക്കാനാണ് റെയില്‍വേ 35 സെക്കന്‍ഡ് വെയ്റ്റിങ് ടൈം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

railway-station-ticket-coun

വേഗത്തിലുള്ള ബുക്കിങുകള്‍ കാരണം തങ്ങള്‍ക്ക് ടിക്കറ്റുകള്‍ കിട്ടുന്നില്ല എന്ന പരാതിയുമായി ഒരുപാട് പേര്‍ തങ്ങളെ സമീപിച്ചിട്ടുണ്ട് എന്നാണ് ഐ ആര്‍ സി ടി സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ മനോച പറയുന്നത്. കുറഞ്ഞത് 35 സെക്കന്‍ഡ് സമയമെങ്കിലും ഉണ്ടെങ്കിലേ ആവശ്യമുള്ള വിവരങ്ങള്‍ പൂരിപ്പിക്കാന്‍ പറ്റൂ. അതുകൊണ്ടാണ് 35 സെക്കന്‍ഡ് കാത്തിരിപ്പ് സമയമായി നിജപ്പെടുത്തിയത്.

തത്കാല്‍ ടിക്കറ്റുകളിലാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതലായി ഉള്ളത്. തത്കാല്‍ ടിക്കറ്റ് എ സി കോച്ചുകളില്‍ 10 മണി മുതലും നോണ്‍ എ സി കോച്ചുകളില്‍ 11 മണി മുതലുമാണ് ലഭ്യമാകുക. ഐ ആര്‍ സി ടി സിയുടെ ഈ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് ഇക്കാര്യമെന്ന് ആളുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അഭിപ്രായപ്പെടുന്നു.

English summary
35-second compulsory wait to book tickets on IRCTC website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X