കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പദത്തിലേക്ക് നാല് പേര്‍... വീണ്ടും ട്വിസ്റ്റ്, അവസാന വട്ട ചര്‍ച്ചയുമായി സോണിയ!!

Google Oneindia Malayalam News

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലേക്ക് നാല് പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ശക്തമാകുന്നു. സര്‍ക്കാര്‍ രൂപീകരണം എവിടെയും എത്താതെ പോകുകയാണ്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. ഒന്നിലധികം പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നത്. ഇതാണ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ട്വിസ്റ്റ്. എന്നാല്‍ കോണ്‍ഗ്രസ് പുതിയ സംഭവവികാസങ്ങളില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. സോണിയാ ഗാന്ധിയെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.

ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ പവാര്‍ ഇന്നലെ നിലപാട് മാറ്റിയത് മുതല്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നിലവിലെ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നാണ് ചര്‍ച്ച ചെയ്യുന്നത്. എന്‍സിപി നേതാക്കളെ നാലെ കാണാനാണ് സോണിയയുടെ നീക്കം. അജിത് പവാര്‍ അടക്കമുള്ളവര്‍ ചര്‍ച്ചയ്‌ക്കെത്തും.

മുഖ്യമന്ത്രി ആരാകും

മുഖ്യമന്ത്രി ആരാകും

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് സഖ്യം അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നതെന്ന് മൂന്ന് പാര്‍ട്ടിയിലെയും നേതാക്കള്‍ സ്ഥീകരിക്കുന്നു. ഉപമുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവരെ നേരത്തെ തന്നെ തീരുമാനിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം മാത്രം അത് പുറത്തുവിട്ടാല്‍ മതിയെന്നാണ് തീരുമാനം. എന്നാല്‍ ശരത് പവാര്‍ ശിവസേനയ്ക്ക് സ്വന്തം വഴി നോക്കാമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതോടെ സഖ്യം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ ഇത് ബിജെപിക്ക് മുന്നില്‍ സസ്‌പെന്‍സ് ഇടാനുള്ള നീക്കമെന്നാണ് എന്‍സിപി ക്യാമ്പ് വ്യക്തമാക്കുന്നത്.

സീനിയര്‍ നേതാക്കളെത്തി

സീനിയര്‍ നേതാക്കളെത്തി

സോണിയാ ഗാന്ധിയെ സീനിയര്‍ നേതാക്കള്‍ ദില്ലിയിലെത്തിയിരിക്കുകയാണ്. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എകെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവരാണ് എത്തിയത് ശിവസേനയുടെ കാര്യത്തില്‍ ഇവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. അതേസമയം മുമ്പ് ആന്റണി കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തില്‍ ഹിന്ദുവോട്ടുകളെയും കാര്യമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സഖ്യത്തിനായി സോണിയ ശ്രമിക്കുന്നത്. വോട്ടുബാങ്ക് നഷ്ടമാകുമെന്ന ഭയം വേണ്ടെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

നാല് മുഖ്യമന്ത്രിമാര്‍

നാല് മുഖ്യമന്ത്രിമാര്‍

നാല് പേരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ ആര്‍ക്കും സ്വീകാര്യമല്ല. താനെയിലെ ശക്തനായ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ പേരാണ് പട്ടികയില്‍ ആദ്യം. സുഭാഷ് ദേശായ്, ആദിത്യ താക്കറെ എന്നിവരാണ് മറ്റുള്ളവര്‍. എന്നാല്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശരത് പവാര്‍ ഉറപ്പിച്ച് പറയുന്നത്. സഖ്യത്തില്‍ ആത്മവിശ്വാസം കൊണ്ടുവരാന്‍ ഷിന്‍ഡെയ്‌ക്കോ ദേശായിക്കോ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ആദിത്യക്ക് ഭരിക്കാന്‍ മാത്രം പ്രായമായിട്ടില്ലെന്നും പവാര്‍ പറയുന്നു.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

ഉദ്ധവിന് മുഖ്യമന്ത്രി പദത്തോട് താല്‍പര്യമില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. അതേസമയം അജിത് പവാര്‍, ചഗന്‍ ഭുജ്ബല്‍ എന്നിവരെയൊക്കെ നിയന്ത്രിക്കാന്‍ കഴിവുള്ളയാള്‍ മുഖ്യമന്ത്രിയാവണമെന്ന് പവാര്‍ സോണിയയെ അറിയിച്ചു. ഉദ്ധവ് മത്സരിച്ചാല്‍ വിജയിക്കുമോ എന്ന സംശയവും ശിവസേനയ്ക്കുണ്ട്. അതുകൊണ്ട് ഒരു റിസ്‌ക് എടുക്കാന്‍ ഇല്ലെന്നും, അടുത്ത് ആറ് മാസത്തിനുള്ളില്‍ രാഷ്ട്രീയ സാഹചര്യം മാറിയാല്‍ വലിയ തിരിച്ചടിയാവുമെന്നും ഉദ്ധവ് വ്യക്തമാക്കുന്നു.

വകുപ്പുകള്‍ ഇങ്ങനെ

വകുപ്പുകള്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ 42 വകുപ്പുകള്‍ ഉണ്ടാക്കും. ഇതോടെ 42 മന്ത്രിമാരെ വീതം വെക്കുന്ന കാര്യവും തീരുമാനമായിരിക്കുകയാണ്. ശിവസേനയ്ക്ക് 15 വകുപ്പുകളാണ് ലഭിക്കുക. ആഭ്യന്തരവും ധനകാര്യവും ഉദ്ധവ് നേരത്തെ ചോദിച്ച് ഉറപ്പിച്ചതാണ്. എന്‍സിപിക്ക് 14 മന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനവും ലഭിക്കും. അതേസമയം ശിവസേനയെ കടിഞ്ഞാണിട്ട് നിര്‍ത്താന്‍ രണ്ട് ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസും എന്‍സിപിയും സ്വന്തമാക്കും. ഇത് അംഗീകരിക്കേണ്ട അവസ്ഥയിലാണ് ഉദ്ധവ്.

ബിജെപിയുടെ ഓഫര്‍

ബിജെപിയുടെ ഓഫര്‍

ബിജെപിയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഉദ്ധവ് തയ്യാറാണ്. പവാറിനെ പൂര്‍ണമായും ഉദ്ധവ് വിശ്വസിക്കുന്നില്ല. അതുകൊണ്ട് ശിവസേനയിലെ ചില നേതാക്കള്‍ തന്നെ ബിജെപി കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ അത്തവാലെയുടെ ഓഫര്‍ സ്വീകാര്യമല്ല. അമിത് ഷാ നേരിട്ട് വരാത്തത് കൊണ്ട് ബിജെപിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നാണ് ഉദ്ധവിന്റെ നിലപാട്. ദേവേന്ദ്ര ഫട്‌നാവിസ് കൂടുതല്‍ ജനപ്രിയനാവുന്നത് കേന്ദ്ര നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ മഹാരാഷ്ട്രയില്‍ ദുര്‍ബലമാക്കുമെന്ന് അമിത് ഷാ ഭയപ്പെടുന്നുണ്ട്. അദ്ദേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി പദം അമിത് ഷാ പങ്കുവെക്കാന്‍ തയ്യാറായേക്കും.

 ഞങ്ങളെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട.... അത്തവാലെയ്ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്!! ഞങ്ങളെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട.... അത്തവാലെയ്ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്!!

English summary
4 names rounding up in maha cm sonia in confusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X