കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമ്യത്യു, സംഘര്‍ഷം കനക്കുന്നു!!

Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. കശ്മീരിലെ കുപ്‌വാരയില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. സിആര്‍പിഎഫിലെ ഇന്‍സ്‌പെക്ടറാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഒരു സൈനികനും രണ്ട് പോലീസുകാരുമാണ് ബാക്കിയുള്ളവര്‍. ബാബാഗുണ്ടില്‍ തീവ്രവാദവിരുദ്ധ ഓപ്പറേഷന്‍ പുന:രാരംഭിച്ചതിന് പിന്നാലെയാണ് ഇവിടെ വെടിവെപ്പുണ്ടായത്. അതേസമയം ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് അഭ്യൂഹം.

1

തകര്‍ന്ന് കിടക്കുന്ന വീടിനുള്ളില്‍ നിന്നാണ് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിവെച്ചത്. വെടിവെപ്പില്‍ സിആര്‍പിഎഫ് കമാന്‍ഡന്റ് അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ട് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ മേഖലയില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് രാവിലെ തന്നെ പരിശോധന നടത്താന്‍ സൈന്യം തീരുമാനിക്കുകയായിരുന്നു.

അതേസമയം നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരിക്കുകയാണ്. രജൗരിയിലും പൂഞ്ചിലുമാണ് ആക്രമണം ശക്തമായത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നത്. ഒരു സ്ത്രീക്ക് പരിക്കേറ്റതായി സൈന്യം പറഞ്ഞു. ദീര്‍ഘദൂരം വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള തോക്ക് ഉപയോഗിച്ച് സാധാരണക്കാരെയാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഷെല്ലാക്രമണവും നടക്കുന്നുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. രാത്രിയില്‍ ആക്രമണം ശക്തമാണെന്ന് സൈനിക വക്താവ് പറഞ്ഞു.

പൂഞ്ചിലെ മാന്‍കോട്ടിലെ യുവതിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസത്തെ ഷെല്ലാക്രമണത്തില്‍ ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 60 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്. 70ലധികം സാധാരണക്കാരെയാണ് പാകിസ്താന്‍ ലക്ഷ്യം വെച്ചത്. ഒമ്പത് പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് സൈന്യം പറയുന്നത്.

ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് പ്രദേശവാസികൾ പറയുന്നത്! റോയിട്ടേഴ്സ് വാർത്ത ഇങ്ങനെബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് പ്രദേശവാസികൾ പറയുന്നത്! റോയിട്ടേഴ്സ് വാർത്ത ഇങ്ങനെ

English summary
4 security personnel killed in encounter with terrorist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X