രാജ്യം തിളങ്ങുന്നു; ഊര്‍ജവകുപ്പ് കുതിച്ചത് ഗോയലിന്റെ തേരില്‍!! എടുത്തുപറയേണ്ട നേട്ടങ്ങള്‍
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എടുത്തു പറയേണ്ടതാണ് ഊര്‍ജ വകുപ്പിന്റെ നേട്ടങ്ങള്‍. രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു എന്നത് മാത്രമല്ല വകുപ്പിന്റെ നേട്ടം. ഊര്‍ജം മിച്ചം വരുന്ന രാജ്യമായി ചരിത്രത്തിലാദ്യമായി ഇന്ത്യ മാറി എന്നത് കൂടെയാണ്. മോദി സര്‍ക്കാരില്‍ തിളങ്ങി നിന്ന വകുപ്പുകളിലൊന്നാണ് പീയുഷ് ഗോയല്‍ നേതൃത്വം നല്‍കിയിരുന്ന ഊര്‍ജ വകുപ്പ്. അടുത്തിടെ അദ്ദേഹത്തെ മാറ്റി ആര്‍കെ സിങിന് വകുപ്പിന്റെ ചുമതല കൈമാറിയിരുന്നു.

വൈദ്യുതി, കല്‍ക്കരി, പുനരുപയോഗ ഊര്‍ജം എന്നീ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചാണ് ഗോയല്‍ തന്റെ പദ്ധതികള്‍ നടപ്പാക്കിയിരുന്നത്. വകുപ്പുകളുടെ പ്രവര്‍ത്തനം സംയോജിപ്പിച്ചത് വഴിയാണ് രാജ്യത്ത്് വൈദ്യുതി മിച്ചം വന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തും മുമ്പ് ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന വകുപ്പായിരുന്നു ഇത്. ഇന്ന് ഇന്ത്യയുടെ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദ ശേഷി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുക വഴി ഉപഭോഗം കുറയ്ക്കാന്‍ സാധിച്ചു. അടുത്ത മാര്‍ച്ചോടുകൂടി 77 കോടി എല്‍ഇഡി ബള്‍ബുകളാണ് വിതരണം ചെയ്യുക. ഈ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 30 കോടിയോളം ബള്‍ബുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
എല്ലാവര്‍ക്കും വൈദ്യുതി എന്നത് മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 597464 ഗ്രാമങ്ങളില്‍ പൂര്‍ണമായും വൈദ്യുതി എത്തിക്കഴിഞ്ഞു. ഗ്രാമീണ മേഖലകളില്‍ പൂര്‍ണമായ വൈദ്യുതവല്‍ക്കരണം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി വിതരണ, പ്രസരണ രംഗത്ത് നേരിട്ടിരുന്ന നഷ്ടം നികത്താനും സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന് വേണ്ടി നീക്കിവച്ചിട്ടുള്ളത് 16320 കോടി രൂപയാണ്. തെരുവിളക്കുകള്‍ സ്ഥാപിക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കി. തെരുവിളക്കുകള്‍ സ്ഥാപിക്കുന്നത് വഴിയുണ്ടായിരുന്ന വൈദ്യുതി നഷ്ടം ഒഴിവാക്കാനും വിതരണത്തില്‍ വേണ്ട മാറ്റംവരുത്തി. എല്‍ഇഡി തെരുവിളക്കുകള്‍ സ്ഥാപിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.












Click it and Unblock the Notifications