കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡില്‍ നേട്ടം കൊയ്ത് രാജ്യത്തെ കോടീശ്വരന്‍മാർ: സാധാരണക്കാർ കൂടുതല്‍ ദാരിദ്രത്തിലേക്കും

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാരുടെ ജീവിതം ദരിദ്രപൂർണ്ണമാവുമ്പോഴും ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വർധനവ്. കോവിഡ് പ്രതസിന്ധി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വഷളാക്കുകയും സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുകയും ചെയ്തെങ്കിലും ഈ ഘട്ടതിലും ഇന്ത്യയിലെ അതിസമ്പന്നർ അവരുടെ സമ്പത്ത് ഇരട്ടിയിലധികം വർദ്ധിപ്പിച്ചെന്നാണ് 2022-ലെ ആഗോള ഓക്‌സ്ഫാം ദാവോസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യം കോവിഡ് തരംഗത്തിന്റെ ഏറ്റവും മോശമായ സാഹചര്യം നേരിട്ട 2021 ല്‍ 40 ശതകോടീശ്വരന്‍മരാണ് ഇന്ത്യയില്‍ പുതുതായി ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ ശതകോടീശ്വരന്‍മാരുടെ എണ്ണം 142 ആയി ഉയർന്നു.

'ദിലീപിനെ കൂടെ നിന്ന് പുറകില്‍ നിന്ന് കുത്തി': വീട്ടില്‍ പ്രകടിപ്പിച്ച ആത്മരോഷമെന്ന വാദവുമായി നടന്‍'ദിലീപിനെ കൂടെ നിന്ന് പുറകില്‍ നിന്ന് കുത്തി': വീട്ടില്‍ പ്രകടിപ്പിച്ച ആത്മരോഷമെന്ന വാദവുമായി നടന്‍

ഏകദേശം 720 ബില്യൺ ഡോളറിന്റെ മൊത്തം സമ്പത്ത്

ഏകദേശം 720 ബില്യൺ ഡോളറിന്റെ മൊത്തം സമ്പത്താണ് 142 പേരുടെ കൈവശമുള്ളത്. ജനസംഖ്യയുടെ ഏറ്റവും ദരിദ്രരായ 40% ആളുകള്‍ ആകെ കൈവശം വെച്ചിരിക്കുന്ന സ്വത്തിനേക്കാള്‍ കൂടുതലാണ് ഇതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്റ്റോക്ക് വിലകൾ മുതൽ ക്രിപ്റ്റോ, ചരക്കുകൾ വരെയുള്ള എല്ലാറ്റിന്റെയും മൂല്യം കുതിച്ചുയർന്നതിനാലാണ് പകർച്ചവ്യാധിയുടെ സമയത്തും ആഗോളതലത്തിൽ കോടീശ്വരന്‍മാരുടെ സമ്പത്ത് കുതിച്ചുയർന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം

ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ 500 സമ്പന്നർ കഴിഞ്ഞ വർഷം അവരുടെ ആസ്തിയിൽ 1 ട്രില്യൺ ഡോളറാണ് അധികമായി സമ്പാദിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ നഗര കേന്ദ്രീകൃത തൊഴിലില്ലായ്മ 15% വരെ ഉയരുകയും ഭക്ഷ്യ അരക്ഷിതാവസ്ഥ വഷളാവുകയും ചെയ്ത ഇന്ത്യയിലാണ്, ഇപ്പോൾ ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവയെ അപേക്ഷിച്ച് കൂടുതൽ ശതകോടീശ്വരന്മാർ ഉണ്ടായത് എന്നതാണ് രസകരം.

റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍

2016-ലെ സമ്പത്ത് നികുതി നിർത്തലാക്കൽ

2016-ലെ സമ്പത്ത് നികുതി നിർത്തലാക്കൽ, കോർപ്പറേറ്റ് ലെവികളിലെ കുത്തനെ വെട്ടിക്കുറയ്ക്കൽ, പരോക്ഷ നികുതിയിലെ വർദ്ധനവ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നയങ്ങളും സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാൻ സഹായിച്ച ഘടകങ്ങളാണ്. അതേസമയം ദേശീയ മിനിമം വേതനം പ്രതിദിനം 178 രൂപയായി ഇപ്പോഴും തുടരുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന സ്വകാര്യവൽക്കരണങ്ങൾക്കിടയിൽ പ്രാദേശിക ഭരണകൂടങ്ങൾക്കുള്ള ഫെഡറൽ ഫണ്ടിംഗ് കുറച്ചത് അസമത്വങ്ങൾ കൂടുതൽ വർധിപ്പിച്ചു. ലോകത്തിലെ പോഷകാഹാരക്കുറവുള്ളവരുടെ നാലിലൊന്ന് ആളുകളും ഈ രാജ്യത്താണെന്നും വേൾഡ് ഫുഡ് പ്രോഗ്രാമിനെ ഉദ്ധരിച്ച് ഓക്സ്ഫാം റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും സമ്പന്നരായ 10% പേർക്ക് 1% സർചാർജ്

"നിർഭാഗ്യവശാൽ, ഇന്ത്യൻ ഗവൺമെന്റിന്റെ നികുതി നയം സമ്പന്നർക്ക് അനുകൂലമായിരുന്നുവെന്ന് മാത്രമല്ല, ഇത് ഇന്ത്യയുടെ സംസ്ഥാനങ്ങൾക്ക് പ്രധാനപ്പെട്ട ധനവിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത് രണ്ടും കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതല്‍ ദോഷം ചെയ്യുന്നു"-റിപ്പോർട്ട് പറയുന്നു. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചില നിർദേശ മാഗങ്ങളും ഓക്സഫാം മുന്നോട്ട് വെക്കുന്നുണ്ട്.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് ജനസംഖ്യയുടെ ഏറ്റവും സമ്പന്നരായ 10% പേർക്ക് 1% സർചാർജ് ചുമത്താനാണ് ഓക്സ്ഫാം സർക്കാരിനോട് പ്രധാനമായും ശുപാർശ ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതകോടീശ്വരന്മാരില്‍ നിന്ന് പിടിക്കുന്ന ഈ തുക കൊണ്ട് കുറഞ്ഞത് 25 വർഷത്തേക്കെങ്കിലും രാജ്യത്തെ മുഴുവന്‍ കുട്ടികളുടെയും പ്രാഥമിക-ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകാൻ പര്യാപ്തമാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

84% കുടുംബങ്ങളും വരുമാനത്തിൽ ഇടിവ് നേരിട്ടതിനാല്‍

പാൻഡെമിക്കിന്റെ തുടക്കത്തിൽ 84% കുടുംബങ്ങളും വരുമാനത്തിൽ ഇടിവ് നേരിട്ടതിനാല്‍, ദാരിദ്ര്യത്തിന്റെ ഏറ്റവും ഉയർന്ന വർദ്ധനയുള്ള സബ്-സഹാറൻ ആഫ്രിക്കയ്‌ക്കൊപ്പമുള്ള നിരക്കാണ് ഇന്ത്യയിലേതും. 2020ൽ ദക്ഷിണേഷ്യൻ രാജ്യത്തിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയായി. 134 ദശലക്ഷമാണ് ഇവിടുത്തെ ദരിദ്രരുടെ എണ്ണമെന്നും ഓക്സ്ഫാം ചൂണ്ടിക്കാണിക്കുന്നു. ആത്മഹത്യ നിരക്കും ഉയർന്നിട്ടുണ്ട്. ദിവസ വേതന തൊഴിലാളികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ എന്നിവരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തതെന്ന് ഔദ്യോഗിക ക്രൈം ഡാറ്റ ഉദ്ധരിച്ച് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

 ഇന്ത്യയിലെ അതിസമ്പന്നർ അനധികൃതമായി

അതേസമയം, ഇന്ത്യയിലെ അതിസമ്പന്നർ അനധികൃതമായി വന്‍തോതില്‍ സ്വന്ത് സമ്പാദിക്കുന്നതായി ഓക്സഫാം ചൂണ്ടിക്കാണിക്കുന്നു. 380 ലധികം ഇന്ത്യക്കാർക്ക് 200 ബില്യൺ രൂപയുടെ അനധികൃ വിദേശ, ആഭ്യന്തര സ്വത്തുക്കൾ ഉണ്ടെന്നന്നാണ്
നികുതിവെട്ടിപ്പിനായി ആഗോളതലത്തിൽ സൃഷ്‌ടിച്ച 29,000 ഓഫ്‌ഷോർ കമ്പനികളുടെയും സ്വകാര്യ ട്രസ്റ്റുകളുടെയും വിശദാംശങ്ങളോടെ പുറത്ത് വന്ന പണ്ടോറ പേപ്പറിനെ ഉദ്ധരിച്ച് ഓക്സഫാം റിപ്പോർട്ട് ചെയ്യുന്നത്.

സൂചിക പ്രകാരം ഗൗതം അദാനിയായിരുന്നു

ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം ഗൗതം അദാനിയായിരുന്നു കഴിഞ്ഞ വർഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് സ്വന്തമാക്കിയ കോടീശ്വരന്‍. ലോക റാങ്കിങ്ങില്‍ അഞ്ചാമതുമാണിത്.. 42.7 ബില്യൺ ഡോളറാണ് കഴിഞ്ഞ വർഷം മാത്രം അദ്ദേഹം തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്. ഇതോടെ ആകെ ഏകദേശം 90 ബില്യൺ ഡോളർ സമ്പത്തിന് ഉടമയാണ് അദാനിയിപ്പോള്‍. 2021-ൽ മുകേഷ് അംബാനിയുടെ ആസ്തി 13.3 ബില്യൺ ഡോളർ വർദ്ധിച്ച് 97 ബില്യൺ ഡോളറാണെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

നരേന്ദ്ര മോദി

അതേസമയം, ആഗോള സാമ്പത്തിക ഫോറത്തിന്റെ ദാവോസ് സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭസംബോധന ചെയ്യുന്നുണ്ട്. ഇന്ന് മുതൽ 21 വരെ വെർച്വലായിട്ടാണ് പരിപാടി നടക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ , യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുവ വോൺ ഡെർ ലെയ്ൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗ് തുടങ്ങി തുടങ്ങി നിരവധി രാഷ്ട്രത്തലവന്മാർ പരിപാടിയെ അഭിസംബോധന ചെയ്യും. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളികളെക്കുറിച്ചും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ചർച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാഷ്ട്ര തലവന്‍മാർക്കൊപ്പം അന്തർദേശീയ വ്യവസായ പ്രമുഖർ, അന്താരാഷ്ട്ര സംഘടനകൾ, സിവിൽ സമൂഹം എന്നിവരുടെ പങ്കാളിത്തവുമുണ്ടാവും.

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

English summary
40 more billionaires in the country by 2021: Poverty facing ordinary people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X