രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 41 ശതമാനം വർധനവ്; ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു. ഒരു ദിവസം കൊണ്ട് 41 ശതമാനം കേസുകളാണ് വർധിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ കണക്കിന്റെ അടിസ്ഥാനത്തിൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 5233 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഏഴ് മരണങ്ങളും പുതിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാലയളവിൽ രോ ഗം ഭേദമായവരുടെ എണ്ണം 3,345 ആണ്. ഇതോടെ രാജ്യത്ത് ആകെ രോ ഗം ഭേദമായവരുടെ എണ്ണം 4,26,36,710 ആയി ഉയർന്നു. ജൂൺ മാസത്തിൽ മാത്രം ഇന്ത്യയിൽ ഇതുവരെ 32,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് ഏകദേശം 98.72 ശതമാനം ആണ്. നിലവിൽ രാജ്യത്തെ സജീവ കേസുകൾ 28,857 ആയി ഉയർന്നു. ഇന്നലെ രജിസ്റ്റർ ചെയ്ത സജീവ കേസുകളുടെ എണ്ണം 26,976 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.91 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് 7 പേരുടെ മരണം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,715 ആയി ഉയർന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിലും 80 ശതമാനം കൂടുതൽ കേസ് ആണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. മുംബൈ നഗരത്തിൽ മാത്രം 83 ശതമാനം കേസുകൾ വർധിച്ചു. 1,242 പുതിയ കേസുകളാണ് മുംബൈ ന ഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താനെ, നവി മുംബൈ എന്നിവിടങ്ങളിലും കേസുകൾ ഉയരുകയാണ്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ 90 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മുംബൈയിൽ നിന്നും പരിസരപ്രദേശത്ത് നിന്നുമാണ്. കേരളത്തിലാകട്ടെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,271 ആണ്. കേരളത്തിലെ മിക്ക ജില്ലകളിലും കോവിഡ് വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണ്.
സന്തോഷവും ആഹ്ലാദവും നിറയുന്ന ജീവിതം; വെക്കേഷന്‍ ചിത്രങ്ങളുമായി നടി മീരാ ജാസ്മിന്‍
അതേ സമയം നേരത്തെ കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിരുന്ന രാജ്യതലസ്ഥാനത്ത് ഇപ്പോൾ കേസുകൾ കുറയുന്നുണ്ട്. 450 പുതിയ കേസുകളാണ് ഇവിടെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 144 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14.9 ലക്ഷം വാക്‌സിൻ ഡോസുകൾ നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 3.15 ലക്ഷത്തിലധികം ബൂസ്റ്റർ ഡോസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 നും 14 നും ഇടയിൽ പ്രായമുള്ള ഏകദേശം 4 ലക്ഷം കുട്ടികൾക്കും കോവിഡ് -19 വാക്സിൻ നൽകി. ഇതിൽ 2.85 ലക്ഷത്തിലധികം പേർ രണ്ടാം ഡോസുകളാണ്.












Click it and Unblock the Notifications