കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിയറ്റ്നാമില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികളുടെ കൈവശം 45 തോക്കുകള്‍! വില 22 ലക്ഷം രൂപ

Google Oneindia Malayalam News

ന്യൂദല്‍ഹി: വിയറ്റ്‌നാമില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതികളില്‍ നിന്ന് 45 തോക്കുകള്‍ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വിയറ്റ്‌നാമില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതികളില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തത്.

രണ്ട് ബാഗുകളില്‍ നിന്നായി 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകളാണ് പിടികൂടിയത്. 12 ലക്ഷം രൂപയില്‍ അധികം വിലയുള്ള 25 തോക്കുകള്‍ ഇതുപോലെ മുമ്പ് കടത്തിയതായി അവര്‍ സമ്മതിച്ചതായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

fdd

'തോക്കുകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ ബാലിസ്റ്റിക് പരിശോധന നടത്തും. പക്ഷേ, പ്രാഥമിക റിപ്പോര്‍ട്ടില്‍, തോക്കുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും അത് ഉപയോഗിക്കാന്‍ കഴിയുമെന്നും ദേശീയ സുരക്ഷാ ഗാര്‍ഡ് (എലൈറ്റ് തീവ്രവാദ വിരുദ്ധ യൂണിറ്റ്) സ്ഥിരീകരിച്ചിട്ടുണ്ട്,' ഉദ്യോഗസ്ഥന്‍ എ എന്‍ ഐയോട് പറഞ്ഞു.

 'ദിലീപിനെ വെച്ച് ഫേമസ് ആകണം, ചാനല്‍ ചര്‍ച്ചയില്‍ വരണം, കേസില്ലാ വക്കീലന്‍മാര്‍ക്ക് കേസും'; സജി നന്ത്യാട്ട്‌ 'ദിലീപിനെ വെച്ച് ഫേമസ് ആകണം, ചാനല്‍ ചര്‍ച്ചയില്‍ വരണം, കേസില്ലാ വക്കീലന്‍മാര്‍ക്ക് കേസും'; സജി നന്ത്യാട്ട്‌

വിയറ്റ്‌നാമില്‍ നിന്ന് വരുമ്പോള്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളില്‍ നിന്ന് തോക്കുകള്‍ കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന് വ്യക്തമായിട്ടില്ല. ഭാര്യാ ഭര്‍ത്താക്കന്‍മാരായ ജഗ്ജിത് സിംഗ്, ജസ്വീന്ദര്‍ കൗര്‍ എന്നിവരാണ് തോക്കുമായി അറസ്റ്റിലായത്.

'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍

വിയറ്റ്‌നാമില്‍ നിന്ന് ജൂലൈ 10 നാണ് ദമ്പതികള്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. സഹോദരന്‍ മഞ്ജിത് സിംഗ് നല്‍കിയ രണ്ട് ട്രോളി ബാഗുകളിലായാണ് പിസ്റ്റളുകള്‍ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പാരീസില്‍ നിന്ന് പുറപ്പെട്ട ഇരുവര്‍ക്കും നവിയറ്റ്‌നാമില്‍ വെച്ച് മന്‍ജിത് സിംഗ് ബാഗുകള്‍ നല്‍കി എന്നാണ് റിപ്പോര്‍ട്ട്.

'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത

നേരത്തെ തുര്‍ക്കിയില്‍ നിന്ന് 25 പിസ്റ്റളുകള്‍ ഇന്ത്യയിലേക്ക് കൊണ്ട് വന്നിരുന്നു എന്ന് ജഗ്ജിത് സിംഗും ജസ്വീന്ദര്‍ കൗറും സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ് എന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
45 Pistols in the possession of the Indian couple who came from Vietnam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X