കൊവിഡ് ഉയരുന്നു, ഒരാഴ്ചയ്ക്കിടെ ദില്ലിയിലെ ഹോം ഐസൊലേഷനിൽ 48 ശതമാനം വർധനവ്
ദില്ലി: ഒരിടവേളയ്ക്ക് ശേഷം ദില്ലിയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നത് രാജ്യത്താകെ ആശങ്ക പരത്തിയിരിക്കുകയാണ്. ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും വര്‍ധനവുണ്ട്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ രണ്ട് ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദില്ലിയില്‍ ഹോം ഐസൊലേഷനിലായിരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ 48 ശതമാനം വര്‍ധനവുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
വ്യാഴാഴ്ച ദില്ലിയില്‍ 325 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2.39 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വ്യാഴാഴ്ച ഹോം ഐസൊലേഷന്‍ കേസുകളുടെ എണ്ണം 547 ആണ്. ഏപ്രില്‍ 1ന് ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.57 ശതമാനം ആയിരുന്നു. എന്നാല്‍ കൃത്യം രണ്ടാഴ്ചയ്ക്കിപ്പുറം ദില്ലിയിലെ പോസിറ്റീവ് നിരക്ക് 2.39 ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 8ന് ദില്ലിയില്‍ 146 പുതിയ കൊവിഡ് കേസുകളും 388 ഹോം ഐസൊലേഷനുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.39 ശതമാനം ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. അതിന് ശേഷമുളള ദിവസങ്ങളില്‍ ഹോം ഐസൊലേഷന്‍ കേസുകളുടെ എണ്ണത്തില്‍ ദിനം തോറും ക്രമാതീതമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ 11ന് ഹോം ഐസൊലേഷനുകളുടെ എണ്ണം 447 ആയിരുന്നുവെങ്കില്‍ ഏപ്രില്‍ 13ന് അത് 504 ആയും ഏപ്രില്‍ 14ന് 547 ആയും ഉയര്‍ന്നു. അതായത് ഒരാഴ്ചയ്ക്കിടെ ഹോം ഐസൊലേഷന്‍ കേസുകളിലുണ്ടായ വര്‍ധനവ് 48 ശതമാനമാണ്.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെങ്കിലും ഭീതിജനകമായ അവസ്ഥ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും പരിശോധന നടത്തുന്നത് എന്നും അല്ലാത്ത ആളുകള്‍ വീടുകളില്‍ ഐസൊലേഷനിലിരിക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ച വരെയുളള കണക്കുകള്‍ പ്രകാരം ദില്ലിയില്‍ ഇതുവരെ 18,67,206 കൊവിഡ് കേസുകളും 26158 കൊവിഡ് മരണങ്ങളുമാണ് ഉണ്ടായിട്ടുളളത്. തിങ്കളാഴ്ച ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനം ആയിരുന്നു. ഈ രണ്ട് മാസത്തിനിടെയുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.












Click it and Unblock the Notifications