നേപ്പാളിൽ വീണ്ടും ഭൂകമ്പം; 5.6 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിലും പ്രകമ്പനം
ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം. ഭൂകമ്പത്തിന്റെ പ്രകമ്പനം ഡൽഹിയിലടക്കം ഉത്തരേന്ത്യയിലെ പലഭാഗത്തും അനുഭവപ്പെട്ടതായാണ് വിവരം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വൈകീട്ട് 4.16 ന് ആയിരുന്നു ഭൂചലനം. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്.
കാഠ്‌മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലം ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 157 പേർ ആയിരുന്നു കൊല്ലപ്പെട്ടിരുന്നത്.

ലോകത്തെ ഏറ്റവും സജീവമായ ടെക്റ്റോണിക് പ്ലേറ്റുകൾ ഭൂമിക്കടയിലുള്ളത് നേപ്പാളിലാണ്. ഇതാണ് ഇവിടെ നിരന്തരമായി ഭൂകമ്പങ്ങൾ ഉണ്ടാവാൻ കാരണം എന്നാണ് വുദഗ്ധരുടെ അഭിപ്രായും. കാഠ്മണ്ഡുവിൽ നിന്ന് 500 കിലോ മീറ്റർ പടിഞ്ഞാറ് ജാജർകോട്ട് ജില്ലയിലാണ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ജാജർകോട്ട് ജില്ലയിലെ നൽഗഡ് മുനിസിപ്പാലിറ്റി ഡപ്യൂട്ടി മേയർ സരിത സിങ്ങും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. രാത്രി 11.47 ന് ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ 159 തുടർ ചലനം ഉണ്ടായി. 800 കിലോ മീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായി.












Click it and Unblock the Notifications