Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്‍റെ മറുതന്ത്രം! അഞ്ച് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം

ബെംഗളൂരു: കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷം നേടിയിട്ടും അവസാന നിമിഷം ബദ്ധശത്രുവായ ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യത്തിലെത്തിയതോടെയാണ് ബിജെപിക്ക് സംസ്ഥാനത്ത് ഭരണം നഷ്ടമായത്. സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറി 13 മാസം കഴിഞ്ഞെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട അധികാരം ഏത് വിധേനയും തിരിച്ചുപിടിക്കാനുള്ള കൊണ്ട് പിടിച്ചുള്ള ശ്രമത്തിലായിരുന്നു ബിജെപി. കുതിരക്കച്ചവടത്തിനും റിസോര്‍ട്ട് രാഷ്ട്രീയത്തിനുമെല്ലാം ഈ സമയങ്ങളില്‍ കര്‍ണാടകം രാഷ്ട്രീയം സാക്ഷിയായി.

ഏറ്റവും ഒടുവില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ വീണ്ടും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് സര്‍ക്കാര്‍. കൂടുതല്‍ വിമതര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്നാണ് ബിജെപി നേതാക്കളുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ബിജെപിയുടെ തന്ത്രങ്ങള്‍ക്കുള്ള മറുപണികള്‍ സഖ്യസര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

 കോണ്‍ഗ്രസിന്‍റെ മറുതന്ത്രം

കോണ്‍ഗ്രസിന്‍റെ മറുതന്ത്രം

ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സഖ്യസര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സഖ്യ കക്ഷികള്‍ പരസ്പരം പഴിചാരിയതോടെയാണ് ഇടക്കാല തിരഞ്ഞെടുപ്പെന്ന സാധ്യതകള്‍ പോലും സഖ്യകക്ഷി നേതാക്കള്‍ തേടിയിരുന്നു. സഖ്യത്തിനുള്ളിലെ ഭിന്നത ശക്തമാകുന്നതിനിടയിലാണ് രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ബെല്ലാരി ജില്ലയിലെ വിജയനഗറില്‍ നിന്നുള്ള അനന്ത് ബി സിംഗും വിമത എംഎല്‍എയുമായ രമേശ് ജാര്‍ഖിഹോളിയുമാണ് രാജിവെച്ചത്.

 കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

മന്ത്രി പദം ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരു നേതാക്കളും ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ എത്തുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

 ബന്ധപ്പെടാന്‍ ആയില്ല

ബന്ധപ്പെടാന്‍ ആയില്ല

15 എംഎല്‍എമാരെ മറുകണ്ടം ചാടിച്ചാല്‍ മാത്രമേ ബിജെപിക്ക് കര്‍ണാടക്തതില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുള്ളൂ. 20 എംഎല്‍എമാര്‍ സഖ്യസര്‍ക്കാരില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം 11 എംഎല്‍എമാരെ മാത്രമേ ബിജെപിക്ക് ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് വിവരം.

 അഞ്ച് എംഎല്‍എമാര്‍

അഞ്ച് എംഎല്‍എമാര്‍

രമേശ് ജാര്‍ഖിഹോളിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാരുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. അതേസമയം സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പടെുത്താന്‍ ബിജെപി തീവ്ര ശ്രമം പുറത്തെടുത്തതോടെ ബിജെപിക്ക് മറുപണിയൊരുക്കുകയാണ് കോണ്‍ഗ്രസ് എന്ന് .ബിജെപിയുടെ അഞ്ച് എംഎല്‍എമാരുമായി സഖ്യസര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍. അഞ്ച് പേരെ ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

 അംഗ ബലം

അംഗ ബലം

എംഎല്‍എമാര്‍ രാജിവെച്ച പിന്നാലെ നിശബ്ദദ ബലഹീനതയായി കാണേണ്ടതില്ലെന്ന്, സംസ്ഥാന കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും കുറിച്ചിരുന്നു. അതേസമയം എംഎല്‍എമാരുടെ രാജിയോട് കൂടി നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 77 ആയി കുറഞ്ഞു. സഖ്യകക്ഷിയായ ജെഡിഎസിന് 38 അംഗങ്ങളാണുള്ളത്.ബിജെപിക്ക് 105 എംഎല്‍എമാരാണുള്ളത്.സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ആവര്‍ത്തിച്ചത്. സഖ്യ സര്‍ക്കാര്‍ സ്വയം താഴെ വീഴും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകാതെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി മടിച്ച് നില്‍ക്കില്ല, ബിജെപിക്ക് ജനപിന്തുണ ഉണ്ടെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+