• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർണാടകയിൽ 5 ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്, വൻ വെളിപ്പെടുത്തലുമായി മന്ത്രി

ബെംഗളൂരു: 13 ഭരണകക്ഷി എംഎൽഎമാർ രാജിവെച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കർണാടകയിലെ കോൺഗ്രസ് -ജെഡിഎസ് സർക്കാർ കടന്നു പോകുന്നത്. എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ സഖ്യസർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടാനാണ് സാധ്യത. വിമത എംഎൽഎമാരെ മുംബൈയിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. സ്പീക്കർ രാജി സ്വീകരിച്ചാലുടൻ ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസ് എംഎൽഎ പ്രതാപ് ഗൗഡ പാട്ടീൽ വ്യക്തമാക്കി.

നാല് എംഎല്‍എമാര്‍ രാജി പിന്‍വലിച്ചേക്കും? കോണ്‍ഗ്രസിന്‍റെ മറുതന്ത്രം

കുമാരസ്വാമിക്ക് പകരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നതടക്കമുള്ള ചില നിബന്ധനകൾ അംഗീകരിച്ചാൽ രാജി തീരുമാനം പുനപരിശോധിക്കാമെന്ന് ചില എംഎൽഎമാർ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഫലമായാണ് കൂട്ടരാജി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 13 ഭരണകക്ഷി എംഎൽഎമാർ രാജി സമർപ്പിക്കുകയും കൂടുതൽ പേർ രാജി ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ബിജെപി എംൽഎമാരെ മറുകണ്ടം ചാടിക്കാൻ കോൺഗ്രസും ശ്രമം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.

 5 ബിജെപി എംഎൽഎമാർ

5 ബിജെപി എംഎൽഎമാർ

അഞ്ച് ബിജെപി എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ട് വരികയാണെന്നാണ് കർണാടക മന്ത്രി ആർബി തിമ്മപ്പൂർ അവകാശപ്പെടുന്നത്. എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമായി. വിമത എംഎൽഎമാർ രാജി സമർപ്പിച്ചതിന് പിന്നാലെ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഇരുപാർട്ടി നേതാക്കളും ഉറപ്പ് നൽകുകയും രാജി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്കുവെന്ന് തിമ്മപൂർ പറയുന്നു.

 പാർട്ടി വിടും

പാർട്ടി വിടും

യാൽ ഇവർ കോൺഗ്രസിനൊപ്പം ചേരും. കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കൾ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടെന്നും പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിമ്മപൂർ പറയുന്നു. അവശ്യഘട്ടത്തിൽ കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്നും ബിജെപി വിടാൻ ഒരുക്കമാണെന്നും എംഎൽഎമാർ ഉറപ്പ് നൽകിയതായി തിമ്മപൂർ അവകാശപ്പെടുന്നു. ഇവരുടെ പേരുകൾ പിന്നീട് പുറത്ത് വരുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

 നിഷേധിച്ച് ബിജെപി

നിഷേധിച്ച് ബിജെപി

അതേസമയം ബിജെപിയുടെ ഓപ്പറേഷൻ താമരയല്ല എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിലെന്ന് പ്രതിപക്ഷ ഉപനേതാവ് ഗോവിന്ദ് കർജോൽ വ്യക്തമാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ദേശീയ നേതൃത്വത്തോട് കൂടിയാലോചിച്ച ശേഷം തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ നാടകീയ സംഭവഭങ്ങളിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും സിദ്ധരാമയ്യയും കുമാരസ്വാമിയുമാണ് മറുപടി നൽകേണ്ടതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ പറഞ്ഞത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപികരിക്കുമെന്നും യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന നേതാവ് സദാനന്ദ ഗൗഡ പ്രതികരിച്ചിരുന്നു.

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

എംഎൽഎമാരെക്കൊണ്ട് രാജി തീരുമാനം പിൻവലിപ്പിക്കാൻ മറുതന്ത്രം പയറ്റുകയാണ് കോൺഗ്രസ്. വിമത എംഎൽഎമാർക്ക് മന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചുവെന്നാണ് സൂചന. വിമത നീക്കത്തിന് ചുക്കാൻ പിടിക്കുന്ന രമേശ് ജാർക്കിഹോളിയെ ഈ നിർദ്ദേശം അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി ഉൾപ്പെടെയുള്ള പല നേതാക്കളും വ്യക്തമാക്കിയിരുന്നു. കുമാരസ്വാമി വിദേശത്ത് നിന്നും മടങ്ങിയെത്തിയാൽ മാത്രമെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളു. വിമതരെ മന്ത്രിമാരാക്കാൻ നിലവിലെ മന്ത്രിമാർ സ്ഥാനം ഒഴിഞ്ഞേക്കും.

അടിയന്തര യോഗങ്ങൾ

അടിയന്തര യോഗങ്ങൾ

കോൺഗ്രസും. ജെഡിഎസുംഅടിയന്തര യോഗങ്ങൾ നടത്തിവരികയാണ്. കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാർ ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ സുരക്ഷിതമാണെന്ന് ഡികെയും സിദ്ധരാമയ്യയും അവകാശപ്പെട്ടു. അതേസമയം മുഖ്യമന്ത്രിയാകണമെന്ന ആവശ്യത്തെ മല്ലികാർജ്ജുൻ ഖാർഗെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങളാണിതെന്ന് ഖാർഗെ വിമർശിച്ചു

English summary
5 BJP MLA's are in touch with congress,says katnataka minister RB Thimmapur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more