ബെംഗളൂരു കെആർ മാർക്കറ്റിൽ തീപ്പിടുത്തം; 5 തൊഴിലാളികൾ മരിച്ചു, തീപ്പിടുത്തമുണ്ടായത് ബാറിൽ

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: കെആർ മാർക്കറ്റിനടുത്തുണ്ടായ തീപ്പിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. കെആർ മാർക്കറ്റിലുള്ള കൈലാഷ് ബാറിലാണ് തീപ്പിടുത്തം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ഏകദേശം 2.30 ഓടെയാണ് തീപിടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

KR Market

കെആർ മാർക്കറ്റിലെ പച്ചക്കറി മാർക്കറ്റിന് സമീപത്തുള്ള സുംബാറ സംങ്ക ബിൽഡിങ്ങിലെ ഗ്രൗണ്ട് ഫ്ലോറാണ് തീപിടിച്ച് കത്തി നശിച്ചത്. പുലർച്ചെ 2.30 ഓടെ ബിൽഡിങ്ങിൽ നിന്ന് പുക ഉയരുന്നത് ചിലരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫയർ‌ ഫോർസ് എത്തുകയായിരുന്നു.

KR Market fire

രണ്ട് ഫയർ ട്രെഡർ ട്രക്കും ഒരു ഫയർ റെസ്ക്യൂ വാഹനവും സംഭവ സ്ഥലത്ത് എത്തി. തീ അണച്ചു. തീപ്പിടുത്തത്തിനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ അകത്ത് ഉറങ്ങുകയായിരുന്ന അഞ്ച് തൊഴിലാളികളാണ് മരിച്ചത്.

KR Market fire

തുംകൂർ സ്വദേശികളായ സ്വാമി(23), പ്രസാദ്(20), മഹേഷ്(35), ഹസ്സൽ സ്വദേശി മ‍ഞ്ജുനാഥ്, മാണ്ഡ്യ സ്വദേശി കീർത്തി(24) എന്നിവരാണ് മരിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Five persons have died in Bengaluru after a fire broke out at the K R Market. The fire was reported at the Kailash bar at K R Market in Bengaluru.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്