വികൃതിയായ മകനെ കെട്ടിയിട്ടു; മകന്‍ വെന്ത് മരിച്ചു

സംഭവം നടക്കുമ്പോള്‍ ഗീതയുടെ ഭര്‍ത്താവ് സഞ്ജു വഞ്ചാരി വീട്ടില്‍ ഇല്ലായിരുന്നു. വികൃതിയായ പിയൂഷിനെ മുറിയില്‍ തയ്യല്‍ മെഷീനില്‍ കെട്ടിയിട്ട ശേഷമാണ് ഗീത കുളിയ്ക്കാന്‍ പോകാനൊരുങ്ങിയത്. പിയൂഷിന്റെ വികൃതികാരണം പലതവണ അവരെ കെട്ടിയിടുമെന്ന് ഗീത ഇടയ്ക്ക് പറയാറുണ്ടായിരുന്നു.
അടുക്കളയില്‍ ഗ്യാസ് സ്റ്റൗവില്‍ ഭക്ഷണം വേവിയ്ക്കാനും വച്ചിരുന്നു. ഇതിനിടയില്‍ പിയൂഷിനെ കുളിപ്പിയ്ക്കുന്നതിനായി മറ്റൊരു സ്റ്റൗവില്‍ ചൂടുവെള്ളം തയ്യാറാക്കാനൊരുങ്ങുകയായിരുന്നു ഗീത. ഇതിനായി മണ്ണെണ്ണെയടുത്തതും ക്യാനിന്റെ അടപ്പ് തുറന്ന് ഗ്യാസ് സ്റ്റൗവിലും മുറിയിലും മണ്ണെണ്ണ വ്യാപിച്ചു. തുടര്‍ന്ന് തീ ആളിക്കത്താനും തുടങ്ങി.
ഇതിനിടയില്‍ മകനെ രക്ഷിയ്ക്കാന്‍ ഗീത ശ്രമിച്ചു. തയ്യല്‍ മെഷീനില്‍ നിന്ന് പിയൂഷിനെ വേര്‍പെടുത്തിയെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. ഗീതയുടേയും മക്കളുടേയും നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി.രണ്ട് വയസ്സുകാരിയായ ഗീതയുടെ മകളെ രക്ഷിച്ചു.
ഗീതയെയും പിയൂഷിനേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിയൂഷ് മരിച്ചു. 94 ശതമാനം പൊള്ളലേറ്റിരുന്നു പിയൂഷിന്. 85 ശതമാനത്തോളം പൊള്ളലേറ്റ ഗീത ചികിത്സയിലാണ് മകന്‍ മരിച്ച വിവരം ഇതുവരെയും ഇവരെ അറിയിച്ചിട്ടില്ല. ബോധം തെളിയുമ്പോഴെല്ലാം കുട്ടിയെ തയ്യല്‍ മെഷിനില്‍ നിന്ന് കെട്ടഴിച്ചു വിട്ട കാര്യം ഗീത പറയുന്നുണ്ട്. കുട്ടി അടുത്ത മുറിയില്‍ തന്നെയുണ്ടെന്നാണ് ഭര്‍ത്താവ് ഗീതയോട് പറഞ്ഞത്. അയല്‍ക്കാര്‍ തക്കസമത്ത് രക്ഷിച്ചത് കൊണ്ട് ഇവരുടെ രണ്ട് വയസ്സുകാരിയായ മകള്‍ക്ക് ചെറിയ പരുക്ക് മാത്രമേ ഏറ്റിട്ടുള്ളൂ. ഇതിനിടയില്‍ ഗീതയും മക്കളും ആത്മഹത്യ്ക്ക് ശ്രമിച്ചതാണെന്ന് ഗീതയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ നടന്ന സംഭവങ്ങളെല്ലാം ഗീത തന്നെ പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications