മദ്രസയില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം: തടവിലാക്കി പീഡിപ്പിച്ചത് മാനേജര്‍! 51 പേരെ രക്ഷിച്ചു!!

  • Written By:
Subscribe to Oneindia Malayalam

ലഖ്നൊ: ഉത്തര്‍പ്രദേശില്‍ തടവിലാക്കി പീഡിപ്പിച്ചിരുന്ന പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ലഖ്നൊവിലെ ഷഹ്ദത്ത്ഗ‍ഞ്ചില്‍ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കി വന്നിരുന്ന 51 പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. മദ്രസാ മാനേജരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പോലീസെത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തില്‍ മദ്രസാ മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീന്‍ അംബാസഡര്‍: പ്രതിഷേധമറിയിച്ച് ഇന്ത്യ, ജെറുസലേം വിഷയം സയീദ് മുതലെടുക്കുന്നു!!

മിഥുനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കുറവായിരിക്കും: കുഞ്ഞുങ്ങളെക്കുറിച്ച് അഞ്ച് കാര്യങ്ങള്‍ മിഥുനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കുറവായിരിക്കും: കുഞ്ഞുങ്ങളെക്കുറിച്ച് അഞ്ച് കാര്യങ്ങള്‍

125 പെണ്‍കുട്ടികള്‍ പഠിക്കുന്ന മദ്രസയ്ക്കെതിരെയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയത്. തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുവെന്ന് കാണിച്ച് മദ്രസയിലെ പെണ്‍കുട്ടികളില്‍ ചിലരാണ് പോലീസിനെ സമീപിച്ചത്. കുട്ടികള്‍ സമീപവാസികളെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഇവരും പോലീസില്‍ വിവരമറിയിച്ചിരുന്നു.

 പോലീസ് റെയ്ഡ്

പോലീസ് റെയ്ഡ്

മദ്രസയില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുവെന്ന പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് മദ്രസയില്‍ റെയ്ഡ് നടത്തുകയായിരുന്നു. മദ്രസ പരിസരത്ത് തടവില്‍ വച്ചിരുന്ന 51 പെണ്‍കുട്ടികളെയാണ് പോലീസ് മോചിപ്പിച്ചത്. മദ്രസ മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്രസയിലെത്തുന്ന പെണ്‍കുട്ടികളെ തടവില്‍ വച്ച് മര്‍ദ്ദിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തുുവന്നിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മാനേജര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 സംഭവങ്ങള്‍ പുറത്തായി

സംഭവങ്ങള്‍ പുറത്തായി


മദ്രസയ്ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കുട്ടികള്‍ തന്നെയാണ് പേപ്പറില്‍ എഴുതി സമീപ വാസികളെ അറിയിച്ചത്. ഇവരാണ് വിവരം എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ അറിയിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവം ശിശു ക്ഷേമ കമ്മറ്റിയ്ക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

 രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍

രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍മദ്രസാ മാനേജര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും തനിക്കൊപ്പം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്. പീഡ‍നം നേരിട്ട പെണ്‍കുട്ടികളും സംഭവത്തെക്കുറിച്ച് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നതായും രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

നടപടി ഉടന്‍

നടപടി ഉടന്‍

മദ്രസയിലെ പല കുട്ടികളില്‍ നിന്നായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മദ്രസ റെയ്ഡ് ചെയ്യാനെത്തിയെത്തിയെന്നും പരാതി സത്യമെന്ന് തെളിഞ്ഞതോടെ നടപടി സ്വീകരിക്കുകയും ചെയ്തതായി വെസ്റ്റ് ഉത്തര്‍പ്രദേശ് പോലീസ് സൂപ്രണ്ട് വികാസ് ത്രിപാഠി ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In a shocking case, 51 girls were allegedly held hostage and sexually abused by the manager of a madrasa in Lucknow's Shahadatganj area. The girls were rescued on Friday by the police. The accused manager has also been arrested.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്