മുംബൈ ആക്രമണം;പാകിസ്താന് യുഎന്‍ സന്ദേശം
മുംബൈ: ഇന്ന് 26/11/2013 . അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 26/11 ദിനം ഓര്‍മ്മയുണ്ടോ. ഇന്ത്യയെ നടുക്കി ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ നരഹത്യ നടത്തിയത് ഒരു നവംബര്‍ 26 നായിരുന്നു. മുംബൈ ആക്രമണത്തിന്റെ അഞ്ചാം വാര്‍ഷികം വേദനയോടെ രാജ്യം ഓര്‍ക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ സന്ദേശം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുകയും തീവ്രവാദികളെ ശിക്ഷിയ്ക്കണമെന്നുമാണ് യുഎന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. പാകിസ്താന് അയച്ച സന്ദേശത്തിലാണ് യുഎന്‍ തീവവാദികളെ ശിക്ഷിയ്ക്കണമെന്ന് പറഞ്ഞത്.
ആക്രമണത്തില്‍ കുറ്റക്കാരയാവരെ ശിക്ഷിയ്ക്കണമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നുമാണ് യുഎന്‍ വക്താവ് മാര്‍ട്ടിന്‍ നെസിര്‍ക്കി പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്ത് ലഷ്‌കര്‍ ഭീകരരാണ് മുംബൈയില്‍ ആക്രമണം നടത്തിയത്. 166 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ അമേരിയ്ക്കകാരുള്‍പ്പെടെ ഒട്ടേറെ വിദേശികളും ഉണ്ടായിരുന്നു.

ഇന്ത്യന്‍ സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ ഒന്‍പത് ഭീകരരും കൊല്ലപ്പെട്ടു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ തൂക്കി കൊന്നു. ആക്രമണത്തിന്റെ ആസുത്രണം നടന്നത് പാകിസ്താന്റെ പിന്തുണയോടെയാണെന്ന് വ്യക്തമായിട്ടും അന്വേഷണത്തോട് സഹകരിയ്ക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.
കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പാകിസ്താന്റെ നിസഹകരണ മനോഭാവം മൂലം കഴിയുന്നില്ല. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹായിക്കാമെന്ന് നവാസ് ഷെരീഫ് ഉറപ്പ് നല്‍കിയിരുന്നു.
മുംബൈ സ്‌ഫോടനത്തിന്റെ അനുസ്മരണ ചടങ്ങ് ഇന്ന് (നവംബര്‍ 26) ന്യൂയോര്‍ക്കിലും നടക്കുന്നുണ്ട്. അമേരിയ്ക്കന്‍ ഇന്ത്യ പബ്ളിക് അഫയേഴ്‌സ് കമ്മിറ്റിയും അമേരിയ്ക്കന്‍ ജ്യൂയിഷ് കമ്മിറ്റി ഏഷ്യ പസഫിക് റീജിയനും സംയുക്തമായിട്ടാണ് അനുസ്മരണം നടത്തുന്നത്.












Click it and Unblock the Notifications