Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമിലും മേഘാലയിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി

ഗുവാഹത്തി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, അസം എന്നവിടങ്ങളില്‍ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. നോര്‍ത്ത് ബംഗാളിന്റെ ഭാഗത്തും ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ സ്ഥിരീകരിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി സംസാരിച്ചതായും കേന്ദ്രത്തില്‍ നിന്ന് സഹായം വാഗ്ദാനം ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

earth

പ്രഭവകേന്ദ്രത്തില്‍ നിന്ന് 17 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടത്. പിന്നാലെ ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. അസമിലെ തേസ്പൂരിന് പടിഞ്ഞാറ് 43 കിലോ മീറ്റര്‍ ആകലെ മാറിയാണ് ഭൂചലനത്തിന്റ പ്രഭവ കേന്ദ്രം. ഇന്ന് രാവിലെ 7.51ഓടെയായിരുന്നു ഭൂചലനമെന്ന് സീസ്‌മോളജി സെന്റര്‍ അറിയിച്ചു.

അസമില്‍ കനത്ത നാശ നഷ്ടമുണ്ടായാതാണ് വിവരം. തേസ്പൂര്‍, ഗുവാഹത്തി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+