അമ്പരപ്പ് മാറാതെ ഗുലാം നബി ആസാദ്; 60 പേർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു
ഗുലാം നബി ആസാദിന് കനത്ത തിരിച്ചടി നൽകി 60 ഓളം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചൊവ്വാഴ്ച സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് രജനി പാട്ടീലിന്റെ സാന്നിധ്യത്തിലായിരുന്നു ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ നിന്നുള്ളവർ കോൺഗ്രസിൽ ചേർന്നത്. അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ആസാദിനൊപ്പം ചേർന്ന 17 നേതാക്കളും അവരുടെ അനുയായികളും കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. മുൻ ഉപമുഖ്യമന്ത്രി താരാചന്ദ് അടക്കമുള്ളവരായിരുന്നു തിരിച്ചെത്തിയത്. ഗുലാം നബിക്കൊപ്പം പോയത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്നായിരുന്നു നേതാക്കൾ പ്രതികരിച്ചത്.

രണ്ട് തവണ എം എൽ സി (നാഷണൽ കോൺഫറൻസിൽ നിന്നും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും) കാശ്മീർ കോക്കർനാഗ് മണ്ഡലത്തിൽ നിന്നുള്ള നേതാവുമായ നിസാം-ഉദ്-ദിൻ ഖതാന, .പി ഡി പി-ബി ജെ പി സഖ്യ സർക്കാരിന്റെ കാലത്ത് സഹമന്ത്രിയിം ഗുജ്ജർ, ബേക്കർവാൾ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്‌സണുമായിരുന്ന അദ്ദേഹത്തിന്റെ മകൻ ചൗധരി ഖതാന എന്നിവർ ഉൾപ്പെടെ ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുടെ സ്ഥാപനക നേതാക്കൾ അടക്കമുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്.

ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നീങ്ങുന്ന ഗുലാം നബി ആസാദിനെ സംബന്ധിച്ച് നേതാക്കളുടെ ഇപ്പോഴത്തെ കൊഴിഞ്ഞ് പോക്ക് വലിയ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ഡി എ പിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകണമെങ്കിൽ 500 ഓളം സ്ഥാപക അംഗങ്ങൾ പാർട്ടിക്ക് ആവശ്യമാണെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

അതേസമയം ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കാൻ വെറും രണ്ട് ദിവസം മാത്രം ശേഷിക്കേ നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ഒഴുകുന്നത് ബൂസ്റ്റാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ആസാദിന്റെ പാർട്ടിയിൽ നിന്നുള്ളവരെ ഞങ്ങൾ സ്വതന്ത്രരാക്കുകയാണെന്നും ഇനിയും കൂടിതൽ പേർ ഇത്തരത്തിൽ പാർട്ടി വിട്ട് കോൺഗ്രസിൽ എത്തുമെന്നും രജനി പാട്ടീൽ പറഞ്ഞു. രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ സംസ്ഥാനത്ത് നിന്ന് അടക്കം നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുമെന്നും അവർ വ്യക്തമാക്കി. എൻ സി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, പി ഡി പി നേതാവ് മെഹബൂബ മുഫ്തി, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, സി പി എം നേതാവ് എം വൈ തരിഗാമി, അവാമി നാഷണൽ കോൺഫറൻസ് നേതാവ് മുസാഫർ ഷാ തുടങ്ങിയവർ ജനുവരി 19ന് ലഖൻപൂരിൽ നടക്കുന്ന യാത്രയിൽ പങ്കെടുക്കും.

'ഇതൊരു രാഷ്ട്രീയ യാത്രയല്ല, മറിച്ച് നഫറത് ഛോഡോ, ഭാരത് ജോഡോ എന്ന ലക്ഷ്യത്തോടെയുള്ള ഒരു സാമൂഹിക യാത്രയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടിയൊഴിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങളാണ് യാത്രയിൽ ഉയർത്തിക്കാട്ടുക', അവർ പറഞ്ഞു. നിലവിൽ പഞ്ചാബിലാണ് ഭാരത് ജോഡോ യാത്ര. വ്യാഴാഴ്ചയാണ് യാത്ര കാശ്മീരിൽ പ്രവേശിക്കുക. ജനുവരി 25-ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ജനുവരി 27-ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറില്‍ പ്രവേശിക്കും. ജനവരി 30 നാണ് കാശ്മീരിൽ ഭാരത് ജോഡോ യാത്രയുടെ സമാപനം.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications