കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 60 % ആളുകള്‍ക്ക് വൈറസ് ബാധയുണ്ടായേക്കാമെന്ന് വിദഗ്ധന്‍; ആശ്വാസകരമായ കാര്യവും ഉണ്ട്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 283 ആയി ഉയര്‍ന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും ഇന്ന് മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ച മുന്ന് പേരും വിദേശകാണ്. തായ്ലാന്‍ഡ് ന്യൂസിലാന്‍റ് സ്വദേശികളാണ് ഇവര്‍. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ആറായി ഉയര്‍ന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ചെന്നൈയിലെ മറീന ബീച്ച് ഉള്‍പ്പടെ സംസ്ഥാനത്തെ പ്രധാന ബീച്ചുകള്‍ എല്ലാം അടച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കര്‍ണാടകയിലെ വൈറസ് ബാധിതരുടെ എണ്ണം 18 ആയി. ഗുജറാത്തിലും ഇന്ന് പുതയി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ യാത് ചെയ്ത് എട്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റെയില്‍വെ മന്ത്രാലയം അറിയിച്ചു. ഇന്ത്യ യിലെ രോഗ ബാധിതരുടെ എണ്ണം നിലവിലെ അവസ്ഥയില്‍ നിന്നും ക്രമാതീതമായി ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

രമണന്‍ ലക്ഷ്മിനാരായണന്‍

രമണന്‍ ലക്ഷ്മിനാരായണന്‍

രാജ്യത്തെ 60 ശതമാനം ആളുകള്‍ക്ക് വൈറസ് ബാധയുണ്ടായേക്കാമെന്നാണ് പ്രശസ്ത എപ്പിഡമിയോളജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ രമണന്‍ ലക്ഷ്മിനാരായണന്‍ അഭിപ്രായപ്പെടുന്നത്. ദി വയറിനു വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

 70-80 കോടി ജനങ്ങള്‍ക്ക്

70-80 കോടി ജനങ്ങള്‍ക്ക്

തങ്ങളുടെ 20-60 ശതമാനം പൗരന്‍മാര്‍ക്ക് രോഗം പിടിപ്പെടാമെന്നാണ് അമേരിക്ക കണക്കാക്കുന്നത്. ആ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ 70-80 കോടി ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ ബഹുഭൂരിപക്ഷത്തിനും ചെറിയ തോതില്‍ മാത്രമായിരിക്കും വൈറസ് ബാധയുടെ പ്രത്യാഘാതം ഉണ്ടാവുക എന്നത് ആശ്വാസകരമായ കാര്യമായിരിക്കുമെന്നും രമണ്‍ ലക്ഷ്മി നാരായണ്‍ പറയുന്നു.

ബ്രിട്ടണിലെ സാഹചര്യത്തിന് സമാനം

ബ്രിട്ടണിലെ സാഹചര്യത്തിന് സമാനം

12 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ വൈകിയതായി ബ്രിട്ടണ്‍ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ അവിടെ തിരിച്ചറിയാത്ത 1500 ലേറെ കൊറോണ കേസുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ ബ്രിട്ടണിലെ സാഹചര്യത്തിന് സമാനമാണ്. ഇന്ത്യയില്‍ തിരിച്ചറിയാത്ത 10,000ല്‍ അധികം കൊറോണ ബാധിതര്‍ ഉണ്ടാകാമെന്ന് അദ്ദേഹം പറയുന്നു.

സ്റ്റേജ്-3

സ്റ്റേജ്-3

കൊറോണ വ്യാപനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ രണ്ടാംഘട്ടിത്തില്‍ ആണെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിലപാടും അദ്ദേഹം തള്ളിക്കളയുന്നു. മറ്റ് രാജ്യങ്ങളിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുന്‍പു തെന്ന സ്റ്റേജ്-3 ആരംഭിച്ചിരിക്കാമെന്നും അദ്ദേഹം പറയുന്നു. സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചു പൂട്ടുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നതിനാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

സാമ്പിളുകള്‍ പരിശോധിക്കുക

സാമ്പിളുകള്‍ പരിശോധിക്കുക

കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുക എന്നതാണ് ഇന്ത്യ അടിയന്തരമായി ചെയ്യേണ്ടത്. ദിവസവും പതിനായിരം സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യമെങ്കിലും വേണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍ 115000 മാത്രമാണ്. ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇത് കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കും; പ്രഖ്യാപിച്ച് ഡികെ ശിവകുമാര്‍,തന്ത്രം മെനയുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കും; പ്രഖ്യാപിച്ച് ഡികെ ശിവകുമാര്‍,തന്ത്രം മെനയുന്നു

 കൊറോണ: കാസര്‍കോട്ടെ രോഗിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം; അധികൃതര്‍ അന്വേഷിക്കുന്നു കൊറോണ: കാസര്‍കോട്ടെ രോഗിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം; അധികൃതര്‍ അന്വേഷിക്കുന്നു

English summary
60 per cent people in India are prone to virus infection, Says expert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X