എസി ബസ്സില്‍ വയോധികയ്ക്ക് മയക്കുമയരുന്ന് നല്‍കി പട്ടാപ്പകല്‍ മോഷണം
ദില്ലി: എസി ബസ്സില്‍ 62 കാരിക്ക് മയക്കുമരുന്നു നല്‍കി ആഭരണങ്ങളും മറ്റു രേഖകളും മോഷ്ടിച്ചു. കഴിഞ്ഞ തിങ്കളായ്ച്ച് ഉച്ചയ്ക്ക് 3.30 തോടെ 620 നമ്പര്‍ എസി ബസ്സിലായിരുന്നു സംഭവം. വൃദ്ധയ്ക്ക് പ്രസാദത്തില്‍ മയക്കു മരുന്നു നല്‍കി മോഷ്ടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
മോഷ്ടാക്കള്‍ക്കളെ കണ്ടെത്തുന്നതിന് വേണ്ടി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പോലിസ് പറയുന്നതിങ്ങനെ: വിദ്യഭ്യാസ വകുപ്പില്‍ നിന്നും വിരമിച്ച സുഷമ അരോര കഴിഞ്ഞ ദിവസം അതിര്‍ത്തി ഭാഗത്തേക്ക് പോകുന്ന 620 നമ്പര്‍ ബസ്സില്‍ വൈകുന്നേരം 3.30 തോടുകൂടിയാണ് കയറിയത്.

ഇവരുടെ പിന്നില്‍ നേരത്തെ കയറിയ അപരിചിതരായ രണ്ടു യുവാക്കളുമായി വയോധിക പരിചയപ്പെട്ടു. തുടര്‍ന്ന് യുവാക്കള്‍ വയോധികയ്ക്ക് പ്രസാദം നല്‍കി. ഇതു കഴിച്ച ഉടനെ അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ വയോധികയുടെ ആഭരണങ്ങളും മറ്റുരേഖകളും മോഷ്ടിച്ചു.
ബസ്സ് ഖാന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ മോഷ്ടാക്കള്‍ ഇറങ്ങിപോയതായിരിക്കുമെന്നാണ് പോലിസ് സംശയിക്കുന്നത്. സ്ഥലമെത്തിയിട്ടും ഇറങ്ങാത്ത വയോധികയെ കണ്ട് യാത്രക്കാര്‍ വിളിച്ചപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ യാത്രക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ രണ്ടു ദിവസം എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്.












Click it and Unblock the Notifications