രണ്ടാം ക്ലാസുകാരിയെ മധ്യവയസ്‌കന്‍ ക്രൂരമായി പീഡിപ്പിച്ചു
ബല്ലിയ: ഉത്തര്‍പ്രദേശില്‍ പീഡന പരമ്പര തുടരുകയാണ്. കളിച്ചു നടക്കേണ്ട പ്രായത്തില്‍ കൊച്ചു കുട്ടി പീഡനത്തിനിരയായിരിക്കുകയാണ്. 55 വയസ് പ്രായം വരുന്ന മധ്യവയസ്‌കനാണ് രണ്ടാം ക്ലാസുകാരിയെ മൃഗീയമായി പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശ് ബല്ലിയയിലുള്ള ഒരു ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.
ഉത്തര്‍പ്രദേശ് ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഇന്നോ ഇന്നലെയോ നടക്കുന്നതല്ല. വര്‍ഷങ്ങളായി ഇതു തന്നെയാണ് അവസ്ഥ, എന്നിട്ടും അധികൃതരുടെ കണ്ണുതുറന്നില്ലേ എന്നൊരു ചോദ്യം ബാക്കിയാകുന്നു. ശനിയാഴ്ചയാണ് എഴു വയസുകാരി പീഡനത്തിനിരയായത്. വീട്ടില്‍ കുട്ടിയെ തനിച്ചു നിര്‍ത്തി രക്ഷിതാക്കള്‍ പോയതാണ് ക്രൂരകൃത്യത്തിന് കാരണമായിരിക്കുന്നതെന്നു പോലീസ് പറയുന്നു.

ആരുമില്ലാത്ത തക്കം നോക്കി മധ്യവയസ്‌കന്‍ വീട്ടിനുള്ളില്‍ കയറുകയായിരുന്നു. പീഡനം നടന്നശേഷം കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷിതാക്കളോട് സംഭവം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അനീസ് അന്‍സാരി വ്യക്തമാക്കി.
പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു കഴിഞ്ഞെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ആറ് പേര്‍ ചേര്‍ന്ന് 15കാരിയെ സ്വന്തം രക്ഷിതാക്കളുടെ മുന്നില്‍വെച്ച് പീഡിപ്പിച്ചതിന്റെ നടുക്കം ഉത്തര്‍പ്രദേശ് ഗ്രാമങ്ങളില്‍ നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും പീഡനങ്ങള്‍ അരങ്ങേറുന്നത്.


Click it and Unblock the Notifications