കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70000 അതിഥി തൊഴിലാളികളുമായി രാജ്യത്ത് 62 ട്രെയിനുകള്‍; ഇന്ന് 13 എണ്ണം കൂടി

  • By News Deak
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടുകയും വലിയ പ്രതിസന്ധിയിലായിരുന്നു കുടിയേറ്റ തൊഴിലാളികള്‍. ഇവരെ സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമച്ചിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ട്രെയിന്‍ മാര്‍ഗമാണ് പ്രധാനമായും യാത്ര.

ഇതുവരേയും 70000 അതിഥി തൊഴിലാളികളുമായി രാജ്യത്ത് 62 ട്രെയിനുകള്‍ ഓടിയെന്ന് കേന്ദ്ര ആഭ്യന്തര കാര്യമന്ത്രാലയം അറിയിച്ചു.

train

ഇന്ത്യന്‍ റെയില്‍വേയില്‍ ഇതുവരേയും 70000 യാത്രക്കാരുമായി 62 പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തി. ഇന്ന് 13 ട്രെയിനുകള്‍ കൂടി പുതുതായി സര്‍വ്വീസ് നടത്തും.' കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറഞ്ഞു.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്.
എന്നാല്‍ ഇതിനിടയിലും രാജ്യത്ത് വര്‍ധിച്ചു വരുന്ന കൊറോണ വൈറസ് ബാധ നിരക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3900 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതര്‍ 46433 ആണ്. 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത് 195 പേരാണ്.

അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവരുടെ നിരക്ക് 27.41 ശതമാനമാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മരണ നിരക്കും ഏറ്റവും ഉയര്‍ന്ന രോഗ ബാധയുമാണ് രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത്.
ഇതൊടൊപ്പം കേന്ദ്ര സേനയിലും രോഗ ബാധിതര്‍ വര്‍ധിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്. 45 ഐടിബിപി പൊലീസുകാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 43 പേരും ദില്ലിയില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. രണ്ട് പേര്‍ ദില്ലിയില്‍ പൊലീസിനൊപ്പം ക്രമസമാധാന പാലനത്തില്‍ ഉണ്ടായിരുന്നവരാണ്.

കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് പേരും വയനാട് ജില്ലയിലാണ്. മൂന്ന് പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ ആശുപത്രിയില്‍ 37 പേരാണ് ഇപ്പോള്‍ കഴിയുന്നത്. 21342 പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നത്.

പ്രവാസികള്‍ക്ക് തിരിച്ചടി! കേരളത്തിന്റെ മുന്‍ഗണനാ പട്ടിക കേന്ദ്രം സ്വീകരിച്ചില്ല! പ്രവാസികള്‍ക്ക് തിരിച്ചടി! കേരളത്തിന്റെ മുന്‍ഗണനാ പട്ടിക കേന്ദ്രം സ്വീകരിച്ചില്ല!

വയനാടിനെ അമ്പരപ്പിച്ച് രാഹുല്‍ ഗാന്ധി! വയനാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നം പൂർത്തീകരിച്ച് എംപി!വയനാടിനെ അമ്പരപ്പിച്ച് രാഹുല്‍ ഗാന്ധി! വയനാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നം പൂർത്തീകരിച്ച് എംപി!

English summary
70000 Stranded Migrants Returned to Home town in 62 Special Trains: MHA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X