കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗയില്‍ ഒഴുകിയെത്തിയ 71 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം

Google Oneindia Malayalam News

പാറ്റ്‌ന: രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം ശക്തമായിരിക്കെ പ്രധാനപ്പെട്ട നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം 71 മൃതദേഹങ്ങള്‍ ബീഹാര്‍ സര്‍ക്കാര്‍ പുറത്തെടുത്തു. ബക്‌സര്‍ ജില്ലയിലെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പാറ്റ്‌നയിലെ ഗുലാബി ഘട്ടിന് സമീപം നിരവധി മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.

ganga

 ഇരട്ട ചങ്കുള്ള പിണറായി കേരള ഹമാസിന്റെ തടവറയിലൊ? മുഖ്യമന്ത്രിക്കെതിരെ ബി ഗോപാലകൃഷ്ണന്‍ ഇരട്ട ചങ്കുള്ള പിണറായി കേരള ഹമാസിന്റെ തടവറയിലൊ? മുഖ്യമന്ത്രിക്കെതിരെ ബി ഗോപാലകൃഷ്ണന്‍

ഒരു കുട്ടിയുടെ മൃതദേഹം ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. നമ്മുടെ ജില്ലയിലെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പരിശോധന നടത്തുന്നുണ്ടെന്ന് പാറ്റ്‌ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു.

മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി... എന്ത് കരച്ചിലാണ് പിള്ളേരെ, വൈറലായി കുറിപ്പ്മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി... എന്ത് കരച്ചിലാണ് പിള്ളേരെ, വൈറലായി കുറിപ്പ്

ഗംഗാ നദിയിലെ ഗുലാബി ഘട്ട് പട്‌നയിലെ ശവസംസ്‌കാരത്തിനായി ഉപയോഗിക്കുന്ന സ്ഥലമാണ്. മൃതദേഹങ്ങള്‍ പട്‌നയിലെ നദിയിലോ മറ്റെവിടെയെങ്കിലുമോ വലിച്ചെറിഞ്ഞിട്ടുണ്ടോയെന്ന് ഓഫീസ് പരിശോധിക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. മൃതദേഹങ്ങള്‍ നദയിലേക്ക് ഒഴുക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നദിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗംഗയിലും അതിന്റെ കൈവഴികളിലും ആളുകള്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്ന സംഭവങ്ങള്‍ പരിശോധിക്കണമെന്നും കര്‍ശന ജാഗ്രത ഉറപ്പുവരുത്തണമെന്നും കേന്ദ്രം ചൊവ്വാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

English summary
71 bodies dumped in Ganga cremated; Centre Give vigilance directive to states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X