കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കള്‍ പറയുന്നു; ഇന്ത്യയില്‍ എല്ലാമതങ്ങള്‍ക്കും തുല്യപ്രാധാന്യം. സോഷ്യല്‍ മീഡിയക്ക് പുറത്തും

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്‍ഡ്യയില്‍ ഏതെങ്കിലുമൊരു മതത്തിന് പ്രത്യേക സ്ഥാനം ഉണ്ടോ? സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്ന ആളുകളോടാണ് ചോദ്യം, സര്‍വ്വേയുടെ ഭാഗമായി ഉന്നയിച്ചത്. എന്നാല്‍, പങ്കെടുത്തവരില്‍ ഹിന്ദു മതവിശ്വാസികള്‍ പ്രതികരിച്ചത് ഇല്ല എന്നാണ്. എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം ലഭിക്കുന്ന രാജ്യമാണ് ഇന്‍ഡ്യ എന്നായിരുന്ന മറുപടി. ഏതെങ്കിലുമൊരു മതത്തിന് പ്രാധാന്യം കല്‍പ്പിച്ചു നല്‍കാന്‍ കഴിയില്ല എന്നതായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 5% പേര്‍ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചു.

ചൂരലെടുത്ത് പ്രധാനമന്ത്രി, രാവിലെ 9.30ന് മന്ത്രിമാർ ഓഫീസിലുണ്ടാകണം, വീട്ടിലിരുന്നുളള ജോലി മറന്നേക്ക്

സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡെവലപ്പ്‌മെന്റ് സൊസൈറ്റിസ് ( സി. എസ്. ഡി. എസ്) ആണ് സൈബര്‍ ഇടത്തിന്റെ രാഷ്രീയ കാഴ്ച്ഛപ്പാടുകള്‍ കണ്ടെത്തിയത്. സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്തവരില്‍, 17% ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്് ഇന്‍ഡ്യ, ഹിന്ദുക്കളുടെ രാജ്യം എന്നാണ്. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ഹിന്ദുക്കളില്‍ 19% പേരും ഇതേ അഭിപ്രായം ഉളളവരാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ഹിന്ദുക്കളില്‍ ഭൂരിപക്ഷവും ഇന്‍ഡ്യ എല്ലാമതങ്ങള്‍ക്കും തുല്യപ്രാധാന്യം ഉളള രാജ്യമാണെന്ന് വിശ്വസിക്കുന്നു.

puja-

സോഷ്യല്‍മീഡിയക്ക് പുറത്തും അകത്തും ഉളള ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് എല്ലാമതങ്ങള്‍ക്കും തുല്യപ്രാധാനും എന്നാണ്. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 28% വരുന്ന ഹിന്ദുക്കള്‍ കരുതുന്നത,് മുസ്ലിം വിഭാഗം ഉയര്‍ന്ന ദേശസ്‌നേഹികള്‍ എന്നാണ്. 15% ത്തോളം ആളുകള്‍ക്ക് നേരെ എതിര്‍ അഭിപ്രായമാണുളളത്.

അടിയുറച്ച വിശ്വാസങ്ങളെയും താല്പ്പര്യങ്ങളെയും ഊട്ടി ഉറപ്പിക്കാന്‍ സോഷ്യല്‍ മീഡിയ സഹായിക്കുന്ന എന്ന് കണ്ടെത്തിയിട്ടുണ്ട്. അഭിപ്രായങ്ങളും കാഴ്ചപ്പാടും പങ്കുവെക്കാനുളള സാധ്യതയാണ് ഇതിനു കാരണം. സ്മാര്‍ട്ട് ഫോണിനും സോഷ്യല്‍ മീഡിയക്കും രാജ്യത്തെ വോട്ടര്‍മാരുടെ രാഷ്ട്രിയ താല്പ്പര്യങ്ങളെയും നിലപാടുകളെയും ഏതെല്ലാം വിധത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നു എന്നതിലാണ് സി.എസ്. ഡി. എസ് സര്‍വ്വെ നടത്തിയത്.

English summary
75% Indians believes India belongs to all religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X