കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുപത്തിയഞ്ചുകാരന് പാതി വയസുള്ള വധു

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: പ്രായം എഴുപത്തിയഞ്ച് ആയെങ്കിലും ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ ഒരു വൃദ്ധന് വധുവിനെ കിട്ടാന്‍ ഒരു പ്രയാസവുമുണ്ടായില്ല. തന്നെക്കാള്‍ പകുതി പ്രായമുള്ള വധുവിനെയാണ് വൃദ്ധന്‍ വിവാഹം ചെയ്തത്. എഴുപത്തിയഞ്ചുകാരനായ റാം ചന്ദര്‍ പാസ്വാനും മന്ഥതാ ദേവിയുമാണ് വീടിനടുത്തുള്ള ക്ഷേത്രത്തില്‍ വിവാഹിതരായത്.

മന്ഥതാ ദേവിക്ക് നാല്‍പതിനടുത്ത് പ്രായംവരും. അവരുടെ മൂന്നാം വിവാഹമാണിത്. റാ ചന്ദറിന്റെതാകട്ടെ നാലാം വിവാഹവും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സമൂഹത്തിലെ ചിലര്‍ ഇവരുടെ വിവാഹത്തെ അതിശയത്തോടെ കണ്ടെങ്കിലും അതൊന്നും ഇവര്‍ കാര്യമാക്കിയില്ല.

marriage11

പ്രായം വിവാഹത്തിനൊരു തടസമല്ലെന്ന് തങ്ങള്‍ തെളിയിച്ചിരിക്കുകയാണെന്ന് ഇരുവരും പറഞ്ഞു. പ്രായമുള്ള ഭര്‍ത്താവാണ് തനിക്ക് ലഭിച്ചതെന്ന ചിന്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ ജീവിതം സന്തോഷത്തോടെയാണ് തുടങ്ങിയതെന്നും മന്ഥത പറഞ്ഞു.

ബിഹാറില്‍ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ അറുപത് വയസിനുമേല്‍ പ്രായമുള്ളവര്‍ വിവാഹിതരാകുന്നത് അപൂര്‍വ സംഭവമാണെന്ന് പറയുന്നു. ഇവര്‍ക്കിടയിലെ സമൂഹം ഇത്തരം വിവാഹങ്ങള്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ല. എന്തായാലും റാ ചന്ദറും മന്ഥതയും സമൂഹത്തെ മാറ്റി ചിന്തിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് ജില്ലാ പോലീസ് അധികൃതര്‍ പറഞ്ഞു.

English summary
75-year-old Bihar man marries woman half his age
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X