ഇനിയും വര്‍ദ്ധനവോ? ശമ്പളക്കമ്മീഷന്‍ പ്രഖ്യാപനം 'കുറഞ്ഞു' പോയെന്നാരോപിച്ച് സമരം
ദില്ലി: ഏഴാം ശമ്പളക്കമ്മീഷന്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് കുറവാണെന്ന് ആരോപിച്ച് ജീവനക്കാര്‍ സമരത്തിലേയ്ക്ക്. 33 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് ജൂലായ് 11 മുതല്‍ അനിശ്ചിത കാല സമരത്തിനിറങ്ങുന്നത്. അടിസ്ഥാന ശമ്പളം 18000 രൂപയാക്കി ഉയര്‍ത്തിയതായി ശമ്പള കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇത് 26000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ ജീവനക്കാരുടെ ആറു സംഘടനകള്‍ ചേര്‍ന്ന നാഷണല്‍ ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ആക്ഷന്‍ (എന്‍.ജെ.സിഎ) ആണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. പ്രതിരോധ മേഖലയിലെ ജീവനക്കാര്‍ പങ്കെടുക്കുന്നില്ലെന്നും സംഘടന അറിയിച്ചു.

കഴിഞ്ഞ ശമ്പളക്കമ്മീഷന്‍ അടിസ്ഥാന ശമ്പളമായി പ്രഖ്യാപിച്ച 7000 രൂപയെ ഫിറ്റ്‌മെന്റ് ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ 2.57 കൊണ്ട് ഗുണിച്ചാണ് പുതിയ വര്‍ദ്ധനവ് തീരുമാനിച്ചിരിക്കുന്നത്. ഫിറ്റ്‌മെന്റ് ഫോര്‍മുലയെ 3.68 കൊണ്ട് ഗുണിച്ച് ശമ്പളം നിശ്ചയിക്കണമെന്നാണ് ആവശ്യം.
അടിസ്ഥാന രഹിതമായ ആവശ്യമാണ് സമരക്കാര്‍ ഉന്നയിക്കുന്നതെന്ന് ആരോപണമുണ്ട്. ജൂലായ് അഞ്ചിനുളളില്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് അസോസിയേഷന്റെ തീരുമാനം. കേന്ദ്രമന്ത്രിമാരായ അരുണ്‍ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ് എന്നിവരുമായി സംഘടനാ അംഗങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ജീവനക്കാരുടെ സമര പ്രഖ്യാപനത്തെ തുടര്‍ന്ന് കമ്മീഷന്‍ ശമ്പളവദ്ധനവ് നടത്തിയേക്കുമെന്നാണറിയുന്നത്.












Click it and Unblock the Notifications