Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യം..... എട്ടുപാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപി വിരുദ്ധ മുന്നണി!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏറെ വിജയപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള ജനവിരുദ്ധ വികാരമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ഉള്ളത്. ഇത് മുതലെടുക്കാന്‍ എല്ലാ രാഷ്ട്രീയ നീക്കങ്ങളും കളിച്ച് കൊണ്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ സമര്‍ത്ഥമായി പരിഹരിച്ച അദ്ദേഹം ഇനി ലക്ഷ്യമിടുന്നത് പുതിയൊരു രാഷ്ട്രീയ സഖ്യത്തിനാണ്. അതിന് നേരിട്ടിറങ്ങുകയല്ല മറിച്ച് മറ്റൊരു പാര്‍ട്ടിയെ മുന്‍നിര്‍ത്തിയാണ് നീക്കങ്ങള്‍.

ബിജെപിയെ എല്ലാ വശത്ത് നിന്നും സമ്മര്‍ദത്തിലാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. എട്ടുപാര്‍ട്ടികള്‍ ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ പല ജാതി-മത സംഘടനകളെയും പ്രതിനിധികീരിക്കുന്ന പാര്‍ട്ടികളുണ്ട്. ഇത് ഹിന്ദുവോട്ടര്‍മാര്‍ക്കിടയില്‍ വലിയ ഭിന്നിപ്പുണ്ടാകും. അതേസമയം ഈ നീക്കം തൊട്ടടുത്ത സംസ്ഥാനമായ ഛത്തീസ്ഗഡിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി, കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധി എന്നിവര്‍ അണിയറയിലും ദിഗ്വിജയ് സിംഗ് മുന്‍നിരയിലും ഇരുന്നാണ് ഇക്കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

എട്ടുപാര്‍ട്ടികള്‍ ഒന്നിക്കുന്നു

എട്ടുപാര്‍ട്ടികള്‍ ഒന്നിക്കുന്നു

ബിജെപിയെ വീഴ്ത്താന്‍ എട്ടുപാര്‍ട്ടികളാണ് ഒന്നിക്കുന്നത്. ഇവര്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ 30ന് നിര്‍ണായക യോഗം ചേരുന്നുണ്ട്. അതില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പിന്നണിയില്‍ നിന്ന് നയിക്കുന്നത് കോണ്‍ഗ്രസാണ്. ഇതുകൊണ്ടുള്ള രാഷ്ട്രീയ നേട്ടമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

ഏതൊക്കെ പാര്‍ട്ടികള്‍

ഏതൊക്കെ പാര്‍ട്ടികള്‍

ലോക് തന്ത്രിക് ജനതാദളാണ് സഖ്യസാധ്യതകള്‍ ആദ്യ തുറന്നിട്ടത്. അദ്ദേഹം മറ്റ് പാര്‍ട്ടികളെ സഖ്യത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. സമാജ്‌വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ബഹുജന്‍ സംഘര്‍ഷ് ദള്‍, ഗോണ്ട്വാന ഗണ്‍തന്ത്ര പാര്‍ട്ടി, രാഷ്ട്രീയ സാമന്ത ദള്‍, പ്രജാതാന്ത്രിക് സമാധന്‍ പാര്‍ട്ടി, എന്നിവരാണ് ഒപ്പമുള്ള പാര്‍ട്ടികള്‍. ചുരുക്കിപ്പറഞ്ഞാല്‍ മധ്യപ്രദേശിലെ എല്ലാ പ്രാദേശിക പാര്‍ട്ടികളും ബിജെപിക്കെതിരാണ്.

 ബിഎസ്പിയും സഖ്യത്തിലേക്ക്?

ബിഎസ്പിയും സഖ്യത്തിലേക്ക്?

ബിഎസ്പി 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ എട്ടു പാര്‍ട്ടികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. പ്രാദേശിക തലത്തില്‍ എതിര്‍പ്പുള്ള ഈ പാര്‍ട്ടികളെ ഒന്നിപ്പിച്ചത് കോണ്‍ഗ്രസാണ്. അണിയറയില്‍ ഇരുന്ന് എല്ലാത്തിനും നേതൃത്വം കൊടുത്തത് കമല്‍നാഥാണ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ബിഎസ്പിയുടെ വെല്ലുവിളിയെ ഇല്ലാതാക്കാന്‍ ഈ നീക്കം മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്

മായാവതിയെ വിരട്ടുന്നു

മായാവതിയെ വിരട്ടുന്നു

രാഹുല്‍ ഇതുവരെ കളിക്കാത്ത നീക്കങ്ങളാണ് ഇതിന് വേണ്ടി നടത്തിയത്. ബിഎസ്പി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഈ സഖ്യം ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. അതോടെ അവരുടെ ജയസാധ്യത ഇല്ലാതാവും. ഈ നീക്കം മുന്നില്‍ കണ്ട് മായാവതി കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് രാഹുലിന്റെ കണക്കുകൂട്ടല്‍. ഇതുവഴി കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകും. മായാവതിയുടെ ദളിത് വോട്ടുകളില്‍ തന്നെയാണ് ഈ പാര്‍ട്ടികള്‍ ലക്ഷ്യം വെക്കുന്നത്.

 തിരിച്ചടിയേറ്റ് മായാവതി

തിരിച്ചടിയേറ്റ് മായാവതി

തിരഞ്ഞെടുപ്പിന് മുന്നേ മായാവതിക്ക് അപ്രതീക്ഷിത തിരിച്ചടി ഏറ്റിരിക്കുകയാണ്. കരുത്തനായ നേതാവ് രമേശ് മഹന്ദ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇത് മായാവതിയുടെ മനസ്സ് മാറ്റുമെന്നാണ് സൂചന. ഭീണ്ഡിലെ ലഹര്‍ മണ്ഡലത്തിലെ മുതിര്‍ന്ന നേതാവാണ് മഹന്ദ്. ബിജെപി വിജയിച്ചാല്‍ മഹന്ദിന് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കൂടുതല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് മായാവതി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ അവര്‍ ആരംഭിച്ചിട്ടുണ്ട്.

 ബിജെപി വീഴുമോ?

ബിജെപി വീഴുമോ?

എട്ടുപാര്‍ട്ടികള്‍ സംസ്ഥാനത്തെ 50 ശതമാനം മണ്ഡലങ്ങളില്‍ സ്വാധീനമുള്ളവരാണ്. ദളിത്, മുസ്ലീം, വോട്ടുകള്‍ ചോരാതെ നിലനിര്‍ത്താന്‍ ഈ സഖ്യത്തിനാവും. അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന ബ്രാഹ്മണര്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഈ പാര്‍ട്ടികളെയാണ്. ഈ സാഹചര്യത്തില്‍ ബിജെപിക്ക് വലിയ തലവേദനയാണ് ഇത്. മുന്നോക്ക വിഭാഗം ബിജെപിയെ കൈവിട്ടാല്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധത്തിലുള്ള തോല്‍വിയായിരിക്കും ബിജെപിയെ കാത്തിരിക്കുന്നത്.

ദിഗ്വിജയ് സിംഗിന്റെ സ്വാധീനം

ദിഗ്വിജയ് സിംഗിന്റെ സ്വാധീനം

മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിനോട് രാഷ്ട്രീയ കളികള്‍ ശക്തമാക്കാനാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം എട്ടുപാര്‍ട്ടികളെ ഒന്നിപ്പിച്ചിരിക്കുന്നത്. മറ്റ് നേതാക്കളോട് ഇതില്‍ ഇടപെടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രഹസ്യമായിട്ടാണ് നീക്കങ്ങള്‍. സംസ്ഥാന രാഷ്ട്രീയ ശിവരാജ് സിംഗ് ചൗഹാനേക്കാള്‍ നന്നായി അറിയാവുന്ന നേതാവാണ് ദിഗ്വിജയ് സിംഗ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഇവരെ പെട്ടെന്ന് ഒന്നിപ്പിക്കുകയായിരുന്നു.

 ഇനിയുള്ള നീക്കങ്ങള്‍

ഇനിയുള്ള നീക്കങ്ങള്‍

ലോക് തന്ത്രിക് ജനതാദള്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. ഇതിനോട് കോണ്‍ഗ്രസ് അടുത്ത ദിവസം തന്നെ പിന്തുണ അറിയിക്കുമെന്നാണ് സൂചന. ശരദ് യാദവിനെ കണ്ട് സഖ്യ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് ഇനിയുള്ള നീക്കം. അദ്ദേഹത്തിന് സഖ്യത്തിനൊപ്പം ചേരാന്‍ സമ്മതമാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാനാണ് സഖ്യത്തിന്റെ തീരുമാനം.

 എത്ര സീറ്റ് നല്‍കും

എത്ര സീറ്റ് നല്‍കും

സംസ്ഥാനത്ത് ഇപ്പോള്‍ കോണ്‍ഗ്രസ് ശക്തിപ്പെട്ട് നില്‍ക്കുകയാണെങ്കില്‍ ഈ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 30 സീറ്റ് കോണ്‍ഗ്രസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മായാവതി ആവശ്യപ്പെട്ടിരിക്കുന്നത് 25 സീറ്റാണ്. എന്നാല്‍ നേരത്തെ കോണ്ഗ്രസ് 15 സീറ്റ് നല്‍കാമെന്നായിരുന്നു പറഞ്ഞത്. ഇത് 20 സീറ്റായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നില്‍ക്കുന്ന മണ്ഡലത്തില്‍ പരമാവധി വിജയസാധ്യത ഉണ്ടാക്കണമെന്നാണ് രാഹുല്‍ ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. വിവാദ വിഷയങ്ങള്‍ പരമാവധി കത്തിച്ച് നിര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+